'എനിക്ക് തണുപ്പുകാലം ഇഷ്ടമാണ്, കാരണമെന്തെന്നോ?...'

Published : Dec 18, 2018, 07:53 PM IST
'എനിക്ക് തണുപ്പുകാലം ഇഷ്ടമാണ്, കാരണമെന്തെന്നോ?...'

Synopsis

കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തിയില്ലെങ്കിലും അല്ലറ ചില്ലറ അസുഖങ്ങള്‍ പിടിപെട്ടാലും ചിലര്‍ക്ക് മഞ്ഞുകാലത്തെ തള്ളിപ്പറയാനാവില്ല. അത്രയും ഇഷ്ടമായിരിക്കും മഞ്ഞിന്റെ മാസങ്ങളോട്. ഇതാ ബോളിവുഡിന്റെ സ്വന്തം സോനം കപൂര്‍ പോലും മഞ്ഞുകാലത്തോട് പ്രണയമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്

പൊതുവേ മഞ്ഞുകാലം അങ്ങനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകാറില്ല. പല തരം അസുഖങ്ങളുടെ കാലം കൂടി ആയതുകൊണ്ടാകണം, ഈ ഇഷ്ടക്കുറവ്. എന്നാല്‍ കാലവസ്ഥാ വ്യതിയാനത്തിന് അനുസരിച്ചുള്ള കരുതലുകള്‍ സ്വയമെടുത്താല്‍ പിന്നെ കാലം ഏതായാലും അതിനെ ആസ്വദിക്കാവുന്നതേയുള്ളൂ. 

ഇനി കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തിയില്ലെങ്കിലും അല്ലറ ചില്ലറ അസുഖങ്ങള്‍ പിടിപെട്ടാലും ചിലര്‍ക്ക് മഞ്ഞുകാലത്തെ തള്ളിപ്പറയാനാവില്ല. അത്രയും ഇഷ്ടമായിരിക്കും മഞ്ഞിന്റെ മാസങ്ങളോട്. ഇതാ ബോളിവുഡിന്റെ സ്വന്തം സോനം കപൂര്‍ പോലും മഞ്ഞുകാലത്തോട് പ്രണയമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 

മഞ്ഞുകാലം 'സ്‌പോണ്‍സര്‍' ചെയ്യുന്ന പ്രധാന അസുഖമായ ജലദോഷം പോലും തനിക്ക് ഇഷ്ടമാണെന്നാണ് സോനം പറയുന്നത്. ജലദോഷം മാത്രമല്ല, മഞ്ഞുകാലത്ത് ചൂട് പകരുന്ന സ്വെറ്ററുകളും ചൂട് ചോക്ലേറ്റുമെല്ലാം തന്റെ ഇഷ്ടങ്ങള്‍ തന്നെയെന്നും സോനം. 

 

 

ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ചുള്ള വേഷവിധാനവും ഭക്ഷണരീതികളും ആരോഗ്യപരിപാലനവുമെല്ലാം കൃത്യമായി നടത്തിയാല്‍ അതത് കാലങ്ങളിലുണ്ടാകുന്ന അസുഖങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ നമുക്കാകും. ഇനി മഞ്ഞുകാലത്തോട് മുഖം ചുളിക്കാതെ അതില്‍ നിന്ന് രക്ഷ നേടാനുള്ള സൂത്രങ്ങള്‍ ആലോചിക്കാം, കാരണം മഞ്ഞ് ഇങ്ങെത്തിക്കഴിഞ്ഞു...

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ