മദ്യപിക്കുന്ന സമയത്ത് വിദേശഭാഷാ പ്രാവീണ്യം കൂടും!

By Web DeskFirst Published Oct 19, 2017, 1:02 PM IST
Highlights

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

മദ്യപാനം നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഓര്‍മ്മക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് പറയാറുള്ളത്. എന്നാല്‍ മദ്യപിക്കുന്ന സമയത്ത് വിദേശഭാഷാ പ്രാവീണ്യം വര് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാധാരണഗതിയില്‍ ഇംഗ്ലീഷ് പോലെയുള്ള മറ്റൊരു ഭാഷ സംസാരിക്കുന്നതില്‍ മലയാളികള്‍ക്കും മറ്റും ഒരു അങ്കലാപ്പ് ഉണ്ടാകാറുണ്ട്. സംസാരിക്കുന്നത് തെറ്റിപ്പോകുമോയെന്ന ഭയമാണ് ഇതിന് കാരണം. എന്നാല്‍ മദ്യപിക്കുമ്പോള്‍ ഇതേക്കുറിച്ച് വല്ലാതെ ആശങ്ക ഉണ്ടാകാറില്ല. ഈ സമയത്ത്, മറ്റു ഭാഷകള്‍ സംസാരിക്കാന്‍, കൂടുതല്‍ ആത്മവിശ്വാസം കൈവരുമെന്നാണ് ഡച്ച് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഹോളണ്ടിലെ മാസ്‌ട്രിറ്റ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ഡച്ച് ഭാഷ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള ഇവരുടെ കഴിവാണ് പഠനവിധേയമാക്കിയത്. മദ്യപിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള ഇവരുടെ ഭാഷാ പഠനമികവ് പഠനസംഘം പരിശോധിച്ചു. മദ്യപിക്കുമ്പോഴാണ് കൂടുതല്‍ അനായാസമായി ഇവര്‍ ഡച്ച് ഭാഷ സംസാരിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. എന്നാല്‍ ഗവേഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ അളവിലുള്ള മദ്യമാണ് നല്‍കിയത്. കൂടുതല്‍ അളവില്‍ മദ്യപിച്ചപ്പോള്‍ ഭാഷാപഠനം അത്ര മികവുറ്റതായിരുന്നില്ലെന്നും പഠനസംഘം വിലയിരുത്തി. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സൈക്കാഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!