
ഇടത് കെെ ഉപയോഗിച്ച് എഴുതുന്ന നിരവധി പേരെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഇടത് കെെ കൊണ്ട് എഴുതുന്നവർ ചെറുപ്പത്തിലെ മരിക്കാമെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. ഇടത് കെെ കൊണ്ട് എഴുതുന്നവർ ദുഷ്പ്രവൃത്തികൾ ചെയ്യുകയും കൂടുതൽ മദ്യപിക്കുന്നവരുമാകാമെന്ന് പഠനങ്ങൾ പറയുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഒാഫ് ലിവർ പൂൾ ഇതിനെ കുറിച്ച് പഠനം നടത്തിയിരുന്നു.
വലതു കെെ കൊണ്ട് എഴുതുന്നവരെക്കാൾ ബുദ്ധിശാലികളാണ് ഇടത് കെെ കൊണ്ട് എഴുതുന്നവരെന്നാണ് അടുത്തിടെ വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇടത് കെെ ഉപയോഗിച്ച് എഴുതുന്നവർ വലിയ പ്രതിഭശാലികളാണെന്നും മറ്റു ചില പഠനങ്ങളിൽ പറയുന്നുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബിൽ ഗേറ്റ്സ്, ഫുഡ്ബോളർ ലയോണല്‍ മെസ്സി എന്നിവർ ഇടത് കെെയാണ് എഴുതാൻ ഉപയോഗിച്ചിരുന്നത്.
ഇടത് കെെ ഉപയോഗിച്ച് എഴുതുന്നവർക്ക് ഒാർമ്മശക്തി കൂടുതലായിരിക്കും. സംഗീതജ്ഞർ, ചെസ് കളിക്കാർ, ആർട്ടിസ്റ്റുകൾ, തുടങ്ങിയവരാണ് കൂടുതലുമായി ഇടത് കെെ ഉപയോഗിക്കുന്നത്. ഇടത് കെെ ഉപയോഗിക്കുന്നവർ കണക്ക് കെെകാര്യം ചെയ്യാൻ വളരെയധികം മിടുക്കരായിരിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.