പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ദിവസവും ബാസി റൊട്ടി കഴിച്ച് നോക്കൂ

By Web TeamFirst Published Oct 6, 2018, 5:10 PM IST
Highlights

പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ്  ബാസി റൊട്ടി. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് ബാസി റൊട്ടി. ധാരാളം നാരുകൾ അടങ്ങിയതിനാൽ ബാസി റൊട്ടി കഴിക്കുന്നതിലൂടെ മലബന്ധം തടയാനും സഹായിക്കുന്നു. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും, പ്രമേഹത്തെ നിയന്ത്രിക്കാനും ബാസി റൊട്ടി ഏറെ നല്ലതാണ്. 

ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബാസി റൊട്ടി. മലയാളികൾക്ക് ബാസി റൊട്ടി എന്താണെന്ന് പെട്ടെന്ന് മനസിലാകില്ല. ചപ്പാത്തിയെയാണ് ബാസി റൊട്ടി എന്ന് പറയുന്നത്. ​​ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ചപ്പാത്തിയാണ് ബാസി റൊട്ടി. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് ബാസി റൊട്ടി. വടക്ക് കിഴക്കൻ ഭാ​ഗങ്ങളിൽ ബാസി റൊട്ടിയെ കാമീരി റൊട്ടിയെന്നും പറയാറുണ്ട്. 

തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ബാസി റൊട്ടി. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബാസി റൊട്ടി. അത് കൊണ്ട് തന്നെ ബാസി റൊട്ടി വിളർച്ച മാറ്റാൻ സഹായിക്കുന്നു. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാൻ ഗോതമ്പിന് കഴിയും. ധാരാളം നാരുകൾ അടങ്ങിയതിനാൽ ബാസി റൊട്ടി കഴിക്കുന്നതിലൂടെ മലബന്ധം തടയാനും സഹായിക്കുന്നു. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും, പ്രമേഹത്തെ നിയന്ത്രിക്കാനും ബാസി റൊട്ടി ഏറെ നല്ലതാണ്. 

ഗോതമ്പിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ സഹായത്താൽ ഇത് ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിന് ഉത്തമമാണ്. ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാനും ബി.പി കുറയ്ക്കാനും ഗോതമ്പ് നല്ലതാണ്. അത് കൊണ്ട് തന്നെ ചപ്പാത്തി കഴിക്കുന്നത് ഏറെ ​നല്ലതാണ്. രക്തം ശുദ്ധീകരിക്കാനും രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ കുറയ്ക്കാനും ബാസി റൊട്ടി ഏറെ സഹായിക്കുന്നു. 

ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയാൻ ഗുണകരമാണ്. മാത്രമല്ല ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് കഴിക്കുന്നത് മൂലം സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗോതമ്പിന് കഴിയും.ശരീരത്തിലെ താപനില നിയന്ത്രിക്കാൻ ബാസി റൊട്ടി കഴിക്കുന്നത് ഏറെ ​സഹായകമാണ്. 
 

click me!