നടുവേദന ഇതിന്‍റെ ലക്ഷണമാകാം

By Web DeskFirst Published Feb 5, 2018, 9:37 AM IST
Highlights

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. നടുവേദന വന്നാല്‍ പലരും അത് സാരമാക്കാറില്ല.  വേദന സംഹാരി കഴിച്ച് ആശ്വാസം തേടുന്നതാണ് പലരുടെയും പതിവ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമായി പറയുന്നത്. 

പക്ഷേ നടുവേദനയെ അങ്ങനെ നിസ്സാരമായി തളളി കളയരുത്. നടുവേദനയും ക്യാന്‍സറും തമ്മില്‍ ചെറിയ ഒരു ബന്ധമുണ്ട്. തുടർച്ചയായി നീണ്ടുനിൽക്കുന്ന നടുവേദന ലങ് കാൻസര്‍ അഥവാ ശ്വാകോശാർബുദത്തിന്‍റെ ലക്ഷണമാകാം. 

ശ്വാകോശാർബുദം പലപ്പോഴും പുകവലിശീലവുമായി ബന്ധപ്പെട്ടാണ് കേള്‍ക്കുന്നത്. അതേസമയം പുകവലിക്കാത്തവർക്കും ശ്വാസകോശാർബുദം ബാധിക്കാം എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  ചെറിയ വേദന മുതൽ അതികഠിനമായ നടുവേദന വരെ ശ്വാകോശാർബുദത്തിന്‍റെ ലക്ഷണമാകാം. പുരുഷൻമാരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് ശ്വാസകോശാർബുദം.

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ശ്വാസകോശാർബുദം തന്നെയാണ്.  യു.എസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ നടുവേദന ശ്വാകോശാർബുദത്തിന്‍റെ  ലക്ഷണമാകാം എന്ന് കണ്ടെത്തിയിരുന്നു. 

click me!