ലൈംഗികശേഷിയെ പ്രതികൂലമായി ബാധിച്ചേക്കും ഈ അഞ്ച് കാര്യങ്ങള്‍

By Web DeskFirst Published Dec 5, 2017, 3:40 PM IST
Highlights

ഒരാളുടെ ജീവിതശൈലിയാണ് രോഗം വിളിച്ച് വരുത്തുന്നത്. ജീവിതശൈലി മാറ്റിയാല്‍ തന്നെ പല രോഗങ്ങളും ഇല്ലാതാകും. നമ്മുടെ പല ജീവിശൈലികളും ലൈംഗികശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരം ചില ശീലങ്ങള്‍  എന്തൊക്കെയെന്ന് നോക്കാം.

ലൈംഗിക ബന്ധത്തിന്‍റെ അപര്യാപ്തത - ശരിയായ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കലും നിങ്ങളുടെ ലൈംഗികശേഷിയെ ബാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ശരിയായ രീതി.

അലസത - സ്ഥിരമായി വ്യായാമം ചെയ്യുന്നയാളുടെ ശരീരക്ഷമത വളരെയധികമായിരിക്കും. ഇത്തരക്കാര്‍ക്ക് നല്ലരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനും കഴിയും. എന്നാല്‍ ജീവിതത്തില്‍ അലസത കാട്ടുകയും വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ലൈംഗികശേഷി വളരെ കുറവായിരിക്കും. 

പുകവലി - സ്ഥിരമായി പുകവലിക്കുന്നവരുടെ ലൈംഗികശേഷി കുറയാനുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ പുകവലി ഉപേക്ഷിക്കുക. 

ദന്ത ശുചിത്വം - പല്ലും ലൈംഗികശേഷിയും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ആരോഗ്യമുള്ള പല്ലുകളും ലൈംഗികശേഷിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശുചിത്വമില്ലാത്ത പല്ലുകളാണെങ്കില്‍ വായില്‍ കൂടുതല്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ഉണ്ടാകുമെന്നും, ഇവ ശരീരത്തിലൂടെ സഞ്ചരിക്കാനും രക്തക്കുഴലുകളില്‍ പ്രവേശിക്കുക വഴി ലൈംഗികശേഷിയെ ബാധിക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

ഉറക്കമില്ലായ്മ - നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ ടെസ്റ്റിസ്റ്റിറോണിന്‍റെ അളവ് കുറയുകയും ഇത് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ പേശികളെയും അസ്ഥി സാന്ദ്രതയും ടെസ്റ്റിസ്റ്റിറോണിന്റെ കുറവ് ബാധിക്കുകയും ചെയ്യും. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കും.

click me!