
അടുത്തകാലത്തായി ഗോവധം, ഗോസംരക്ഷകര്‍, ഗോമൂത്രം എന്നീ വാക്കുകള്‍ കൂടുതലായി കേള്‍ക്കുന്നുണ്ട്. മുമ്പില്ലാത്തവിധം പശുവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അധികരിച്ചുവരുന്നുണ്ട്. ഇതിനിടെ ഒരുവിഭാഗം ആളുകള്‍ ഗോമൂത്രത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുകയും, മറ്റൊരുകൂട്ടര്‍ അതിനെ ട്രോള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ശരിക്കും ഗോമൂത്രത്തിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ? ഇവിടെയിതാ, ഗോമൂത്രത്തിന്റെ 7 ഗുണങ്ങള്‍ നല്‍കിയിരിക്കുന്നു...
1, ഗോമൂത്രത്തിലെ രാസചേരുവകള്‍...
ഗോമൂത്രത്തില്‍ 95 ശതമാനം വെള്ളവും 2.5 ശതമാനം യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോര്‍മോണുകളും 2.5 ശതമാനം എന്‍സൈമുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇത് കൂടാതെ അയണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്, നൈട്രജന്‍, അമോണിയ, മാംഗനീസ്, സള്‍ഫര്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം, യൂറിക് ആസിഡ്, അമിനോ ആസിഡ് എന്‍സൈം, ലാക്‌ടോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഉത്തമജൈവവളമായി പ്രവര്‍ത്തിക്കുന്നവയാണ്.
2, ആന്റിബയോട്ടിക് പ്രതിരോധം...
അടുത്തകാലത്തായി വൈദ്യശാസ്‌ത്രത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒന്നാണ് ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബഗുകളെക്കുറിച്ച്. സ്ഥിരമായി ആന്റിബയോട്ടികുകള്‍ ഉപയോഗിക്കുമ്പോള്‍, അത് ഫലപ്രദമാകാതെ വരുന്ന അവസ്ഥ. എന്നാല്‍ ഗോമൂത്രം ശുദ്ധീകരിച്ച് പ്രകാശം ഉപയോഗിച്ച് സംസ്‌ക്കരിക്കുകയും ചെയ്താല്‍, ആന്റിബയോട്ടിക്കുകള്‍ നിര്‍വീര്യമാക്കുന്ന അവസ്ഥയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നാണ്.
3, ഫംഗസുകളെ അകറ്റും...
സാധാരണഗതിയില്‍ താരന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വേപ്പ്, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്തമരുന്നുകളേക്കാള്‍ ഫലപ്രദമാണ് ഗോമൂത്രം. താരന് കാരണമാകുന്ന മലാസ്സെസിയ ഫംഗസുകളെ ശക്തമായി അകറ്റാന്‍ ഗോമൂത്രത്തിന് സാധിക്കും.
4, ഗോമൂത്രം മുറിവുണക്കും...
മികച്ച ആന്റിസെപ്‌റ്റിക് ഗുണമുള്ള ഔഷധമാണ് ഗോമൂത്രം. മുറിവുകള്‍ വേഗം ഉണക്കാന്‍ ഇത് സഹായിക്കും.
5, ശരീരത്തിനുള്ളിലെ വേദനകള്‍ക്ക് പരിഹാരം...
കുടലിലും വയറിലുമുണ്ടാകുന്ന വേദനകള്‍, ദഹനപ്രശ്‌നം എന്നിവയ്‌ക്ക് പരിഹാരം ഗോമൂത്രം. ഗോമൂത്രം ശുദ്ധീകരിച്ച് പ്രകാശത്തില്‍ സംസ്‌ക്കരിച്ചെടുത്ത് കുടിക്കുന്നത് ഉത്തമമാണെന്നാണ് പറയുന്നത്.
6, ക്യാന്‍സറിനെ പ്രതിരോധിക്കും...
ഗോമൂത്രത്തില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനെ അകറ്റാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ ഭേദമാക്കാന്‍ ഗോമൂത്രത്തിന് കഴിയില്ലെങ്കിലും രോഗതീവ്രത കുറയ്‌ക്കാന്‍ ഇതിന് സാധിക്കും.
7, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും...
നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഗോമൂത്രം സഹായിക്കും. ഗോമൂത്രത്തില്‍ അടങ്ങിയിട്ടുള്ള വിവിധതരം ധാതുക്കളും പോഷകങ്ങളുമാണ് അണുബാധയില്‍നിന്ന് ശരീരത്തെ രക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam