Latest Videos

ദിവസവും വെള്ളരിക്ക ​കഴിച്ചാൽ

By web deskFirst Published Jun 22, 2018, 5:10 PM IST
Highlights
  • ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് നല്ലതാണ്
  • കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്

വെള്ളരിക്ക കറി വച്ച് മാത്രമല്ല പച്ചയ്ക്കും ജ്യൂസായും കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാന്‍  വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക പ്രധാനമായി നമ്മൾ എല്ലാവരും ഉപയോ​ഗിക്കുന്നത് സാലഡിനാണ്. വെള്ളരിക്ക ജ്യൂസായി കഴിക്കാൻ ആരും ശ്രമിക്കാറില്ല. വെള്ളരിക്ക കഴിക്കുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളത്.‌

1) ശരീരത്തില്‍ ജലാംശം നില നിര്‍ത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കഴിക്കുന്നതിലൂടെ 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിനു കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

2) ഡയറ്റ് ചെയ്യുന്നവർ ഉറപ്പായും വെള്ളരിക്ക കൂടി കഴിക്കണം. തടി കുറയ്ക്കാൻ വെള്ളരിക്ക ജ്യൂസ് ഏറെ ​ഗുണകരം ചെയ്യും.

3) ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്.

4) ചർമ്മം തിളങ്ങുന്നതിന് കുക്കുമ്പർ ജ്യൂസ് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. 

5)മസിലുകള്‍ക്ക് ധാരാളം സിലിക്ക കുക്കുമ്പര്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തു നല്‍കുന്നു. പ്രത്യേകിച്ചും വ്യായാമങ്ങള്‍ക്കു ശേഷം ഇതു കുടിയ്ക്കുന്നത് നല്ലതാണ്.

6) ഹെെ ബിപി കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗം കുക്കുമ്പർ ജ്യൂസാണ്. കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.

7) കുക്കുമ്പര്‍ ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തെ സംരക്ഷിയ്ക്കുന്നു.

8)  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും.

9) മുടി തഴച്ചു വളരുന്നതിന് കുക്കുമ്പർ ജ്യൂസ് ​ഗുണകരമാണ്. ദിവസവും രണ്ട് കഷ്ണം വെള്ളരിക്ക കഴിക്കുന്നത്  ക്യത്യമായ ദഹനത്തിനും സഹായകമാകും.

10)കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്. ദിവസവും രാത്രി കണ്ണിൽ രണ്ട് കഷ്ണം വെള്ളരിക്ക 20 മിനിറ്റ് വച്ചിട്ട് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് തണുപ്പ് കിട്ടാൻ ഏറെ നല്ലതാണ്.

11) കുക്കുമ്പർ ജ്യൂസ് ഞരമ്പുകൾ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും. നല്ല ഉറക്കം കിട്ടുന്നതിന് കുക്കുമ്പർ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും.

12) മലബന്ധം പലർക്കും വലിയ പ്രശ്നമാണ്. മലബന്ധം തടയുന്നതിന് കുക്കുമ്പർ ഏറെ നല്ലതാണ്.

click me!