രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈന്തപ്പഴം കഴിച്ചാൽ

First Published Jul 23, 2018, 8:50 AM IST
Highlights
  • ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഈന്തപ്പഴം നല്ലതാണ്.
  • തടി വർദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ് ഈന്തപ്പഴം. 

ഈന്തപ്പഴം എന്ന് കേട്ടാൽ പലർക്കും വായിലൊന്ന് വെള്ളമൂറും. ഈന്തപ്പഴം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, അയേണും എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. 

എല്ലാ വിധത്തിലും ആരോഗ്യത്തിന് ഫൈബര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈന്തപ്പഴം ‌കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ഏറെ നല്ലതാണ്. അഞ്ചോ ആറോ ഈന്തപ്പഴം  ചൂടുവെള്ളത്തില്‍ കുതിര്‍ത്തിർക്കാൻ വയ്ക്കുക. ശേഷം ഇതിന്റെ സത്ത് മുഴുവന്‍ വെള്ളത്തില്‍ ഊറ്റിയെടുക്കുക. അതിന് ശേഷം ഇത് ഇവ ഉപയോ​ഗിക്കും. പല്ലിന്റെയും എല്ലിന്റെയും ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ഈന്തപ്പഴം.

 പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. ഇതിലുള്ള കാല്‍സ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേണ്‍ തുടങ്ങിയവയാണ് പല്ലിനും എല്ലിനും ഉറപ്പ് നല്‍കാന്‍ സഹായിക്കുന്നത്. അർബുദത്തെ അകറ്റാൻ ഏറ്റവും നല്ലതാണ് ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തടി വർദ്ധിപ്പിക്കാനും ഏറ്റവും നല്ലതാണ് ഈന്തപ്പഴം. 

ഈന്തപ്പഴം വെള്ളം സ്ഥിരമായി കഴിക്കുന്നത് ആരോഗ്യമുള്ള തടിക്ക് നല്ലതാണ്. ക്ഷീണം പെട്ടെന്ന് അകറ്റുന്നതിന് ഇത് സഹായിക്കുന്നു.മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ഈന്തപ്പഴം. ‍രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഈന്തപ്പഴം ജ്യൂസ് കുടിച്ചാൽ മലബന്ധം അകറ്റാം. വിളർച്ചയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ഈന്തപ്പഴം.  ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഇത് വിളര്‍ച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴം ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

click me!