
ദിവസവും മുട്ട കഴിച്ചാലുള്ള ഗുണം ചെറുതല്ല. മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വർദ്ധിക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. മുട്ടയിൽ ഉയർന്ന അളവിൽ ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ കൊളസ്ട്രോൾ ലെവൽ ഉയർത്തുന്നത് സാച്ചുറേറ്റഡ് ഫാറ്റ് ആണ്. അതിനാൽ കൊളസ്ട്രോൾ വർധിക്കും എന്ന പറയുന്നതിൽ കാര്യമില്ല. മുട്ടയിൽ അടങ്ങിയിരിക്കുന്നത് എച്ച് ഡി എൽ കൊളസ്ട്രോളാണ് അതായത് നല്ല കൊളസ്ട്രോൾ ഇതിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
1. മുട്ട എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ട ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്ചശക്തി കൂട്ടാനുമെല്ലാം മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.
2. മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും. സ്ത്രീകൾ ആഴ്ച്ചയിൽ 3 മുട്ട വച്ചെങ്കിലും കഴിക്കാൻ ശ്രമിക്കുക.
3. മുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. മുട്ടയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുട്ടയുടെ വെള്ള കഴിക്കുന്നതാണ് നല്ലത്. എണ്ണചേര്‍ത്ത് പൊരിച്ച കഴിക്കുന്നതിന് പകരം മുട്ട പുഴുങ്ങിക്കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.
4. മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട് തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്. അതുപോലെ തന്നെ നഖങ്ങള്‍ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്.
5. മുട്ടയുടെവെള്ള അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു കണ്ടീഷണറായി ഇടയ്ക്കൊക്കെ ഉപയോഗിക്കാം. മുട്ട മുടിയിൽ തേച്ചാൽ മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കും.
6. നന്നായി അടിച്ചു പതപ്പിച്ച വെള്ളക്കരു മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച് മുഖത്തിന് തിളക്കം പ്രദാനം ചെയ്യാന്‍ ഇത് കൊണ്ട് കഴിയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam