
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും.ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്, വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.
മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും.രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും.
വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും. ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്‌വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. കാൽ മുട്ടിലെ വേദന മാറാൻ ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam