
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പേരയ്ക്കയിലുള്ളത്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിൻ സി, ഇരുമ്പ് എന്നിവയടങ്ങിയ ഫലമാണ് പേരയ്ക്ക. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ പേരക്കായ്ക്കു പ്രത്യേക കഴിവുണ്ട്. സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ബുദ്ധിവികാസത്തിനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേരയ്ക്ക സ്ഥിരം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ പേരയ്ക്ക ഏറെ നല്ലതാണ്. പേരയ്ക്ക കഴിച്ചാലുള്ള മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1.പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.
2. രക്തസമ്മർദം നിയന്ത്രിക്കാൻ പേരയ്ക്ക ഏറെ മുന്നിലാണ്. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
3. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
5. ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകം.
6. മുടി തഴച്ച് വളരാൻ പേരയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ പേരയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam