
തൃശൂര്‍: കാലുകള്‍ വച്ചാല്‍ നിനക്ക് ആദ്യ കാണേണ്ടത് ആരെയാണെന്ന ചോദ്യത്തിന് അവനുണ്ടായിരുന്ന മറുപടിയായിരുന്നു ആ ഫോട്ടോഗ്രാഫറുടെ കണ്ണ് നനയിച്ചത്. പിതാവിന്റെ വാക്കുകളില്‍ നിന്ന് അറിഞ്ഞ കേരളം കാണാനും ഫുട്ബോള്‍ ബൂട്ടും ജഴ്സിയും ബോളും വാങ്ങാനുള്ള ആ ബാലന്റെ യാത്ര അവസാനിച്ചത് വലിയൊരു ദുരന്തത്തിലേക്കായിരുന്നു. നല്ലൊരു ഫുട്ബോള്‍ കളിക്കാരന്‍ ആവാനുള്ള അവന്റെ ആഗ്രഹങ്ങളായിരുന്നു കുതിരാനില്‍ സംഭവിച്ച അപകടത്തില്‍ പൊലിഞ്ഞത്. അവന്റെ കാലുകളായിരുന്നു അവന് നഷ്ടമായത്.
2011 ല്‍ ഏറെ വാര്‍ത്തയായ അപകടത്തിലെ ഇരയായ ആ ബാലനെ തിരക്കിയുള്ള ഒരു ഫോട്ടോഗ്രാഫറുടെ യാത്ര ആരുടേയും കണ്ണ് നിറയ്ക്കും. മുഖം മാത്രമ ഓര്‍മയുള്ള ആ ബാലനെ തിരക്കി പോയ പ്രമുഖ ഫോട്ടോഗ്രാഫര്‍ പി ആര്‍ സുനില്‍ ആ ബാലനെ കണ്ടുപിടിച്ചു.അവന്റെ സ്വപ്നങ്ങളെ തകര്‍ത്തു കളഞ്ഞ ആ യാത്രയ്ക്ക് ശേഷവും തിരികെ കേരളത്തിലേക്കുള്ള യാത്രയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അന്നത്തെ ആ ബാലന്‍ തുറന്ന് സംസാരിച്ചു.
സാധാരണക്കാരുടെ ജീവിതത്തിലേക്ക് നിരവധി തവണ ക്യാമറ ചലിപ്പിച്ചിട്ടുള്ള പ്രമുഖ ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ ഡോക്യുമെന്ററിയായ ഇന്‍ ഹിസ് പര്‍സ്യൂട്ട് ചുരുങ്ങിയ സമയത്തിലാണ് വൈറലായത്. സംഭവിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ബോധി സ്റ്റുഡിയോയാണ് ഡോക്യുമെന്റ്റി ഒരുക്കിയിരിക്കുന്നത്. 2016 ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ ഏറെ പ്രശംസ നേടിയ വാനിഷിംഗ് ലൈഫ് വേൾഡ്സ് ഒരുക്കിയ ഫോട്ടോഗ്രാഫര്‍ കൂടിയാണ് കെ ആര്‍ സുനില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam