രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചോള്ളൂ; ഗുണങ്ങള്‍ ഇവയാണ്

By Web TeamFirst Published Feb 11, 2019, 2:55 PM IST
Highlights

രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് തുടങ്ങില്‍ എങ്ങനെയുണ്ടാകും? 

നമ്മള്‍ മലയാളികള്‍ക്ക് മാത്രമുള്ള ഒരു ശീലമാണ് രാവിലെ എഴുന്നേറ്റാലുണ്ടന്‍ ഒരു ഗ്ലാസ് ചായ കൂടെ ഒരു പത്രവും കൂടി  കിട്ടിയാല്‍ ആ ദിവസം ഉഷാര്‍. എന്നാൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് തുടങ്ങില്‍ എങ്ങനെയുണ്ടാകും? വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍ പല ആരോഗ്യഗുണങ്ങളുമുണ്ട്. നാരങ്ങാവെള്ളം കുടിച്ച്  ദിവസം തുടങ്ങിയാലുള്ള ഗുണങ്ങള്‍ നോക്കാം. 

1. തടി കുറയ്ക്കാന്‍

ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് പറ്റിയതാണ് നാരങ്ങാ വെള്ളം. ഇളം ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും  നാരങ്ങാവെള്ളം സഹായിക്കുന്നു. 

2. പ്രതിരോധശേഷിക്ക്

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ഇത് ചർമത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു. 

3. മൂത്രാശയ കല്ല് അകറ്റും

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മൂത്രത്തിലെ കാത്സ്യം ഡെപ്പോസിറ്റ് ആണ്. നാരങ്ങാവെള്ളത്തിലടങ്ങിയ സിട്രിക് ആസിഡ്, കാത്സ്യം ഡെപ്പോസിറ്റുകളെ പുറന്തള്ളാൻ സഹായിക്കുന്നു.  

4. ദഹനത്തിന് 

നാരങ്ങാ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡുകള്‍ ശരീരത്തിലെ അനാവശ്യവസ്തുക്കളെയും ടോക്സിനുകളെയും പുറന്തള്ളാൻ സഹായിക്കുന്നു. കരളിനെ കൂടുതൽ പിത്തരസം ഉൽപാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ദഹനത്തെയും ഡീടോക്സിഫിക്കേഷനെയും സഹായിക്കുന്നു. 

5. ഉന്മേഷത്തിന് 

നിങ്ങളുടെ ഒരു ദിവസം വളരെ ഉന്മേഷത്തോടെ തുടങ്ങാന്‍ നാരങ്ങാവെള്ളം നിങ്ങളെ സഹായിക്കും. നാരങ്ങയുടെ മണം മതി നിങ്ങളെ പോസ്റ്റീവാക്കാന്‍.


 

click me!