
ഇത് മാമ്പഴക്കാലമാണ്. നാട്ടിടങ്ങളിലും നഗരങ്ങളിലുമൊക്കെ മാമ്പഴം സുലഭമായി കിട്ടുന്ന സമയം. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒന്നാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മാമ്പഴം കഴിച്ചാല്‍ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
മാമ്പഴം സ്ഥിരമായി കഴിച്ചാല്‍ ചര്‍മ്മത്തിന്റെ മിനുസവും മാര്‍ദ്ദവത്വവും വര്‍ദ്ദിക്കും. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിന്‍ ആണ് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്.
മാമ്പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് വിറ്റാമിന്‍ സി. അതുകൊണ്ടുതന്നെ പേശികളുടെയും അസ്ഥികളുടെയും ബലം വര്‍ദ്ധിക്കുന്നതിന് ഇത് സഹായിക്കും. ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തില്‍ എത്തുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവയെ ചെറുക്കുന്നതിനും ഗുണകരമാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കും.
മാമ്പഴം സ്ഥിരമായി കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പമാക്കുന്നതിന് സഹായിക്കും. ദഹനക്കേട് മൂലം വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാമ്പഴം. കൂടാതെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാതിരിക്കാനും മാമ്പഴത്തിന് കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam