മുൾട്ടാണി മിട്ടിയുടെ നിങ്ങളറിയാത്ത 5 ​ഗുണങ്ങൾ‌

By Web TeamFirst Published Aug 12, 2018, 8:34 PM IST
Highlights
  • മുഖക്കുരു ഇല്ലാതാകാൻ മുൾട്ടാണി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി മിട്ടിയും ആര്യവേപ്പില എന്നിവ അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. 

മുൾട്ടാണി മിട്ടിയുടെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ദിവസവും മുൾട്ടാണി മിട്ടി ഉപയോ​ഗിച്ചാലുള്ള അഞ്ച് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ.

1. അമിതമായ എണ്ണമയം അകറ്റാൻ മുൾട്ടാണി മിട്ടി നല്ലതാണ്. മുൾട്ടാണി മിട്ടിയിൽ അൽപം ചന്ദനപൊടിയും പനിനീരും ചേര്‍ത്ത് മുഖത്തിടുക. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇതിടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകി കളയുക.

 2. മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക .

3.  നിറം വർദ്ധിക്കാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി പൊടിയും തെെരും ചേർത്ത് മുഖത്തിട്ടാൽ മുഖക്കുരു മാറാൻ ഏറെ നല്ലതാണ്. 

4. മുഖക്കുരു ഇല്ലാതാകാൻ മുൾട്ടാണി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുൾട്ടാണി മിട്ടിയും ആര്യവേപ്പില എന്നിവ അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം.  പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.

5. താരന്‍ അകറ്റാനും മുള്‍ട്ടാണി മിട്ടി ഏറെ ഉത്തമമാണ്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും. ഓറഞ്ചിന്‍റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങ നീരും തൈരും ചേര്‍ത്തോ കുഴച്ചെടുക്കാം. മുഴുവന്‍ ഉണങ്ങിപിടിക്കുന്നതിനു മുന്നേ കഴുകികളയാന്‍ ശ്രദ്ധിക്കണം. 

click me!