
അമിതവണ്ണം ഇന്ന് പലർക്കുമുള്ള പ്രശ്നമാണ്. രാത്രി വളരെ വെെകി ഭക്ഷണം കഴിക്കുക, വ്യായാമമില്ലായ്മ, തെറ്റായ ഭക്ഷണരീതി, ഫാസ്റ്റ് ഫുഡ് കഴിക്കുക എന്നിവയാണ് അമിതവണ്ണത്തിനുള്ള പ്രധാനകാരണങ്ങൾ. രാത്രി കൊഴുപ്പടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിലൂടെ ഹാനികരമായ കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും ശരീരത്തിലെത്തുന്നു.
എണ്ണയിലുള്ള പാചകം, റോസ്റ്റിങ്, ബേക്കിങ് എന്നി പാചകരീതികളിലൂടെ അന്നജം അടങ്ങിയ ആഹാരങ്ങളിൽ അക്രിലമെെഡ് എന്ന രാസവസ്തു രൂപപ്പെടുന്നു. ഇതിന്റെ അമിത ഉപയോഗം ക്യാൻസറിന് പോലും കാരണമായേക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ശീതള പാനീയങ്ങൾ, ചിപസ് പോലുള്ള പലഹാരങ്ങൾ കഴിച്ച് ഗ്യാസ്ട്രബിൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്), ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഇന്ന് മിക്ക യുവാക്കളിലും കണ്ട് വരുന്നു.
വണ്ണം കുറയ്ക്കാൻ ഇന്ന് പലരും ചെയ്യുന്നത് ഡയറ്റാണ്. ഡയറ്റാണെന്ന് പറഞ്ഞ് ഇന്ന് മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ വണ്ണം കൂടാം. പ്രഭാതഭക്ഷണം ഒഴിവാക്കി ഉച്ചയ്ക്കുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. കാരണം,അത് പൊണ്ണത്തടി ഉണ്ടാക്കുകയും മറ്റ് അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.
രാത്രി വെെകി ഭക്ഷണം കഴിക്കുന്നതും അമിതവണ്ണത്തിനുള്ള മറ്റൊരു കാരണമാണ്. രാത്രി ഭക്ഷണം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കാൻ ശ്രമിക്കണം. വെെകി ഭക്ഷണം കഴിക്കുന്നത് തടി കൂട്ടുകയും മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. രാത്രി സമയങ്ങളിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കുക. ജങ്ക് ഫുഡ്, എണ്ണ പലഹാരങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കരുത്. അത് പോലെ രാത്രി ഭക്ഷണം വളരെ കുറച്ച് മാത്രം കഴിക്കുക.
ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ...
1. ഭക്ഷണം കഴിക്കാൻ കൃത്യമായ സമയം നിശ്ചയിക്കുക.
2. പ്രഭാതഭക്ഷണം കഴിയുന്നതും വീട്ടിൽ നിന്നു തന്നെ കഴിക്കുക.
3.ഭക്ഷണത്തിൽ പഴവർഗങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തുക.
4. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കുക, പകരം മധുരം കുറഞ്ഞ ഫ്രഷ് ജ്യൂസ് ആകാം.
5. ദിവസവം 8-10 ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.
6.ഇടനേരങ്ങളിൽ പഴമോ കുറച്ച് ഉണക്കമുന്തിരിയോ ബദാമോ കഴിക്കാം.
7. രാത്രി കഴിവതും സസ്യാഹാരം മാത്രം കഴിക്കുക.
8. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപേ അത്താഴം കഴിക്കുക.
9. ദിവസവും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam