
വിവാഹ ചടങ്ങിലെ ഒരു അങ്കിളിന്‍റെ നൃത്തമാണ് സോഷ്യല്‍ മീഡിയയിലെ ഒരു വൈറല്‍. ഒരു മധ്യവയസ്‌കനാണ് ഇവിടെ താരം. ഗോവിന്ദയുടെ ചുവടുകളെ അതേപടി അവതരിപ്പിക്കുകയാണ് ഈ മധ്യവയസ്‌കന്‍. തന്‍റെ ഭാര്യയേയും വേദിയില്‍ നിര്‍ത്തിക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്. ഗോവിന്ദ നായകനായ ഗുദ്ഗര്‍സ് എന്ന ചിത്രത്തിലെ ആപ്‌കെ ആ ജാനെ സെ എന്ന ഗാനത്തിനാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്. ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
കഷണ്ടിത്തലയില്‍ ഒരു നൂറുമ്മയെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഈ അങ്കിളിനെ പോലൊരു ഭര്‍ത്താവിനെയാണ് താന്‍ തേടുന്നതെന്നാണ് ഒരു പെണ്‍കുട്ടി ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് വീഡിയോ വൈറലായി മാറിയത്. ഒരു വിവാഹവേദിയാണെന്ന് തോന്നിക്കുന്നയിടത്ത് നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഗാനം ആരംഭിക്കുന്നതോടെ മനോഹരമായ ചുവടുവയ്പോടെയാണ് മധ്യവയസ്‌കന്‍ ആളുകളെ കൈയ്യിലെടുത്തത്. ഭാര്യയ്ക്ക് മുമ്പില്‍ ഗംഭീരമായി നൃത്തം ചെയ്യുന്ന ഇദ്ദേഹത്തെ കരഘോഷത്തോടെയാണ് കാഴ്ചക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam