കട്ടന്‍ ചായ കൊണ്ട് എങ്ങനെ അമിത വണ്ണം നിയന്ത്രിക്കാം?

By Web TeamFirst Published Aug 6, 2018, 2:54 PM IST
Highlights

 ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് മണ്ടത്തരം മാത്രമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ചില പാനീയങ്ങള്‍ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ.  

അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം കൂടുന്നത് പലരിലും പല തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാനായി നോക്കാന്‍ ഇനി ഒരു വഴിയും ബാക്കി കാണില്ല. പട്ടിണി കിടന്നുകൊണ്ട് വണ്ണം കുറയ്ക്കാന്‍ നോക്കുന്നത് മണ്ടത്തരം മാത്രമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ചില പാനീയങ്ങള്‍ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. ചായ മലയാളികള്‍ക്ക് വളരെ ഇഷ്ടമുളളയൊരു പാനീയമാണ്. മലയാളികളുടെ ഒരു ദിനം തുടങ്ങുന്നത് പോലും ചായ കുടിച്ചുകൊണ്ടാണ്. പാല്‍ ചായ കുടിക്കുന്നതിനെക്കാള്‍ ഗുണം കട്ടന്‍ ചായ കുടിക്കുന്നതാണ്. കട്ടന്‍ ചായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

തെളപ്പിച്ച വെള്ളത്തില്‍ തേയില പൊടി ഒന്ന് ഇടുമ്പോഴേക്കും കട്ടനായി കഴിഞ്ഞു. കട്ടന്‍ചായ ദഹനത്തിന് ഉത്തമമാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കൂടാതെ നിയന്ത്രിക്കാനും കട്ടന്‍ചായയ്ക്ക് കഴിയും. കൂടാതെ ഹൃദയരോഗ്യത്തിനും ക്യാന്‍സര്‍ പ്രതിരോധിക്കാനും മുടി സംരക്ഷണത്തിനും കട്ടന്‍ കുടിക്കുന്നത് നല്ലതാണ്. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലുണ്ടാകുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കും.

click me!