സ്മാര്‍ട്ട്ഫോണിലെ നീലവെളിച്ചം കാഴ്ചശക്തിയെ ബാധിക്കുന്നത് ഇങ്ങനെ..

By Web TeamFirst Published Aug 15, 2018, 10:31 AM IST
Highlights

ഇന്ന് നമ്മള്‍ എല്ലാവരും ഫോണ്‍ അഡിക്റ്റാണ്. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗത്തിന്‍റെ പല പ്രശ്നങ്ങളെ കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഒരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് പറയുന്നത്. 

ഇന്ന് നമ്മള്‍ എല്ലാവരും ഫോണ്‍ അഡിക്റ്റാണ്. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗത്തിന്‍റെ പല പ്രശ്നങ്ങളെ കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ ഒരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണ് പറയുന്നത്. സ്മാര്‍ട്ട്‌ ഫോണില്‍ നിന്നുള്ള നീലവെളിച്ചം കാഴ്ചശക്തി നഷ്ട്ടപെടുത്തുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ലാപ്‌ടോപ്പ്, സ്മാര്‍ട്ട ഫോണ്‍, തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നും വരുന്ന നീലവെളിച്ചം മക്യൂലാര്‍ ഡിജനറേഷന്‍ എന്ന മാരകമായ അസുഖത്തിന് കാരണമായേക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

മാക്യൂലര്‍ ഡിജനറേഷന്‍ എന്ന അസുഖം പ്രധാനമായും കണ്ണിന്റെ മധ്യഭാഗത്തായി ബാധിക്കുന്നതുകൊണ്ട് തന്നെ ചികിത്സിച്ച് ഭേദമാക്കാനും പ്രയാസകരമാണെന്നാണ് ടൊലെഡോ സര്‍വകലാശാല രസതന്ത്രം ജീവരസതന്ത്രം വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. നീലവെളിച്ചം കണ്ണിലെത്തി റെറ്റിനയുടെ റോഡ്, കോണ്‍ എന്നീ കോശങ്ങള്‍ നശിക്കുന്നത് വഴിയാണ് മാക്യൂലര്‍ ഡിജനറേഷന്‍ ബാധിക്കുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. 

click me!