'ആദ്യ രാത്രി' ഷൂട്ട് ചെയ്യണം; ഫോട്ടോഗ്രാഫറെ തേടി പരസ്യം ചെയ്ത് വധുവും വരനും

Published : Aug 01, 2018, 07:18 PM ISTUpdated : Aug 01, 2018, 08:21 PM IST
'ആദ്യ രാത്രി' ഷൂട്ട്  ചെയ്യണം; ഫോട്ടോഗ്രാഫറെ തേടി പരസ്യം ചെയ്ത് വധുവും വരനും

Synopsis

2016 ൽ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ പരിചയമുള്ള വീഡിയോഗ്രാഫറെ തിരയുകയാണ് വധുവും വരനും. പക്ഷേ ഇതുവരെയും കണ്ടെത്താനാകാത്തതിനെ തുടർന്ന്  ഇരുവരും പൊതുവായി പരസ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു

ലണ്ടൻ:വിവാഹം എന്നത് ഓരോരുത്തരുടെയും ജീവിതത്തിൽ എന്നെന്നും ഓർത്തിരിക്കേണ്ട ഒന്നാണ്. വിവാഹ ഫോട്ടോഗ്രാഫിയില്‍ ആളുകള്‍ വ്യത്യസ്തതയ്ക്കായി ഏതറ്റം വരെ പോകാനും തയ്യാറാണെന്നുള്ള സൂചനകള്‍ നല്‍കുന്നുതാണ് ലണ്ടനില്‍ നിന്നുള്ള വാര്‍ത്ത. ആദ്യരാത്രി ഷൂട്ട് ചെയ്യാനുള്ള ഫോട്ടോഗ്രാഫര്‍ക്കായി പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഈ വരനും വധുവും.  സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാൻ പ്രഫഷണൽ ആയ ഫോട്ടേഗ്രാഫറെയാണ് ഇവര്‍ തിരയുന്നത്. 

2016 ൽ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ പരിചയമുള്ള വീഡിയോഗ്രാഫറെ തിരയുകയാണ് വധുവും വരനും. പക്ഷേ ഇതുവരെയും വിശ്വസിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താനാകാത്തതിനെ തുടർന്ന്  ഇരുവരും പൊതുവായി പരസ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു. രാത്രി 1 മണി മുതൽ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,80,000 ഇന്ത്യൻ രൂപ) നൽകുമെന്നും ഇരുവരും പറയുന്നു.

'ഒരു ദിവസം മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ആദ്യ രാത്രി ഷൂട്ട് ചെയ്യാൻ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയായിരുന്നു. ചിലരെ കണ്ടെങ്കിലും അവർ ഞങ്ങൾക്ക് ബോധിച്ചില്ല . പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങൾ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങൾക്ക് മാത്രം കാണാൻ വേണ്ടിയുളളതാണ്' എന്ന് പരസ്യത്തിൽ ഇരുവരും വിശദമാക്കുന്നു. 

PREV
click me!

Recommended Stories

ക്രിസ്മസ് പാർട്ടികളിൽ തിളങ്ങാൻ ഏത് ചർമ്മക്കാർക്കും ഇണങ്ങുന്ന 5 ലിപ്സ്റ്റിക് ഷേഡുകൾ
ചർമ്മം തിളങ്ങാൻ കളിമണ്ണോ? അറിഞ്ഞിരിക്കാം അഞ്ച് മികച്ച ക്ലേ മാസ്കുകൾ