കോള കുടിക്കാൻ മാത്രമല്ല, വീട് വൃത്തിയാക്കാനും നല്ലത്

Published : Oct 18, 2018, 07:04 PM ISTUpdated : Oct 18, 2018, 07:07 PM IST
കോള കുടിക്കാൻ മാത്രമല്ല, വീട് വൃത്തിയാക്കാനും നല്ലത്

Synopsis

 കൊക്ക കോള കുടിക്കാത്തവരായി ആരും കാണില്ല. കോള കുടിക്കാൻ മാത്രമല്ല വീട്ടിലെ ചില സാധനങ്ങൾ വൃത്തിയാക്കാനും ഏറ്റവും നല്ലതാണ് കോള. ബാത്ത് റൂം കഴുകി വൃത്തിയാക്കാൻ ഏറ്റവും നല്ലതാണ് കോള. ടോയ്ലറ്റിൽ കറയുള്ള ഭാ​ഗത്ത് അൽപം കോളം ഒഴിക്കുക.ശേഷം ബ്രഷ് ഉപയോ​ഗിച്ച് നല്ല പോലെ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കറകൾ പൂർണമായി അകറ്റി പുതുപുത്തൻ പോലെയാകുന്നത് കാണാം.

കൊക്ക കോള കുടിക്കാത്തവരായി ആരും കാണില്ല. കോള കുടിക്കാൻ മാത്രമല്ല വീട്ടിലെ ചില സാധനങ്ങൾ വൃത്തിയാക്കാനും ഏറ്റവും നല്ലതാണ് കോള. ബാത്ത് റൂം കഴുകി വൃത്തിയാക്കാൻ ഏറ്റവും നല്ലതാണ് കോള. ടോയ്ലറ്റിൽ കറയുള്ള ഭാ​ഗത്ത് അൽപം കോളം ഒഴിക്കുക.ശേഷം ബ്രഷ് ഉപയോ​ഗിച്ച് നല്ല പോലെ തേച്ചുപിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കറകൾ പൂർണമായി അകറ്റി പുതുപുത്തൻ പോലെയാകുന്നത് കാണാം. ടോയ്ലറ്റിൽ അണുക്കൾ നശിക്കാനും കോള ഏറെ നല്ലതാണ്. 

വസ്ത്രത്തിൽ ​ഗ്രീസ്, എണ്ണ, ബബിൾക്കം എന്നിവ പറ്റിപിടിച്ചാൽ കോള ഉപയോ​ഗിച്ച് കഴുകി കളയുക. ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍ കോള ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെയാകും. വീട്ടിൽ തുരുമ്പ് പിടിച്ച വസ്തുക്കൾ ഉണ്ടാകുമല്ലോ. തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോളയില്‍ മുക്കി ഏതാനും മിനിറ്റുകൾ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകാൻ സഹായിക്കും. തറ പുതുപുത്തൻ പോലെ തിളങ്ങാൻ കോള വളരെ നല്ലതാണ്. ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു കോള ഉപയോഗിച്ച് തറ തുടച്ചാൽ അണുക്കൾ നശിക്കുകയും അഴുക്ക് പൂർണമായും ഇളകുകയും ചെയ്യും. 

ജനലിലെ അഴുക്കും പൊടിയും അകറ്റാൻ ഏറ്റവും നല്ലതാണ് കോള. കോള ജനലുകളിലും ചില്ലുകളിലും സ്പ്രേ ചെയ്ത് ഒരു തുണി ഉപയോ​ഗിച്ച് നന്നായി തുടച്ചെടുക്കാം. വിളക്കിൽ എണ്ണയുടെ കറ പറ്റിപിടിച്ചിട്ടുണ്ടെങ്കിൽ അത് മാറ്റാൻ ഏറ്റവും നല്ലതാണ് കോള. അത് പോലെ തന്നെ വാഷ്പേസിലെ കറയും അഴുക്കും അകറ്റാൻ ഏറ്റവും നല്ലതാണ് കോള. കോള നല്ല പോലെ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക. വീട്ടിൽ സ്ഥിരമായി ഒച്ച് കയറാറുണ്ടോ. ഉണ്ടെങ്കിൽ ഒച്ച് ശല്യം അകറ്റാൻ ഏറ്റവും നല്ലതാണ് കോള. 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ