ഇയാളുടെ പ്രായം കേട്ട് ബോധം പോകരുത്.!

Published : Jul 28, 2017, 04:54 PM ISTUpdated : Oct 04, 2018, 06:12 PM IST
ഇയാളുടെ പ്രായം കേട്ട് ബോധം പോകരുത്.!

Synopsis

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ ചൂവന്‍ഡോ ടാനിന്‍റെ ഇന്‍സ്റ്റഗ്രാം പ്രോഫൈലില്‍ വന്‍ തിരക്കാണ്. കൂടുതലും ഇടിച്ച് കയറുന്നത് സ്ത്രീകളാണ്. ഒരു ചുള്ളന്‍ പ്രോഫൈലില്‍ ഇടുന്ന ചിത്രങ്ങള്‍ എല്ലാം  മനോഹരം. പിന്നെ എങ്ങനെ ഇയാള്‍ പെണ്‍കുട്ടികളുടെയും മറ്റും ലൈക്കുകള്‍ വാങ്ങി കൂട്ടാതിരിക്കും. 

സുന്ദരന്‍ എന്ന് പറഞ്ഞാല്‍പ്പോരാ അതി സുന്ദരനാണ് ടാന്‍. 3 ലക്ഷം ഫോളോവേര്‍സ് ഇപ്പോള്‍ തന്നെയുണ്ട് ഇദ്ദേഹത്തിന്‍റെ പ്രോഫൈലില്‍. ഫോട്ടോഗ്രാഫര്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന പ്രോഫൈലിലെ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതൊരു മോഡല്‍ അല്ലെ എന്ന് തോന്നും.

ഇനി നിങ്ങള്‍ ചോദിക്കും കാണാന്‍ കൊള്ളാവുന്നവര്‍ക്ക് ആരാധകരുണ്ടാകും എന്താ അതില്‍ പുതുമ എന്നല്ലെ, പുതുമയല്ല ഞെട്ടിപ്പിക്കുന്ന പ്രത്യേകതയാണ് ടാനിന്‍റെ പ്രയം. അതേ 50 വയസാണ് ഈ സിംഗപ്പൂരുകാരന്‍റെ പ്രായം.

പാശ്ചത്യമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തിന്‍റെ വാര്‍ത്ത അറിഞ്ഞ ഇദ്ദേഹം ഇപ്പോള്‍ ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും ഫാഷന്‍ മാഗസിനുകളിലെ ഹോട്ട് സബ്ജക്ട് ആകുകയാണ്. ടാനിന്‍റെ ചെറുപ്പത്തിന്‍റെ രഹസ്യമാണ് പലര്‍ക്കും അറിയേണ്ടത്. അതിന് ടാന്‍ നല്‍കുന്ന മറുപടി ഇതുമാത്രമാണ്, ദിവസവും നന്നായി വര്‍ക്ക് ഔട്ട് ചെയ്യും..അത്ര തന്നെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ