ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക

Published : Mar 10, 2017, 09:29 AM ISTUpdated : Oct 05, 2018, 01:58 AM IST
ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കുക

Synopsis

ചിക്കന്‍ എന്നത് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്‍റെ ഭാഗമായിരിക്കുന്നു. നാടന്‍ കോഴിയാണു മികച്ചതെങ്കിലും നമുക്കു കൂടുതലായി ലഭിക്കുന്നതു ബ്രോയ്‌ലര്‍ ചിക്കനാണ്. ബ്രോയ്‌ലര്‍ ചിക്കന്‍ സൂക്ഷിച്ചു വാങ്ങിയില്ലെങ്കില്‍ അതു നിങ്ങളുടെ ആരോഗ്യം തന്നെ തകര്‍ക്കും. ചിക്കനിലെ വെളുപ്പുവരയാണു പ്രശ്‌നം. 

മസില്‍രോഗം ബാധിച്ച ചിക്കനിലാണ് ഈ വെളുത്തവര കാണുന്നതെന്നു പറയുന്നു. ഈ രോഗം ചിക്കനിലെ കൊഴുപ്പ് 224 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. ഇതു ചിക്കന്റെ ഗുണം കുറയ്ക്കും. ഇത്തരം കൊഴുപ്പ് നിങ്ങളുടെ ഹൃദയാരോഗ്യം മോശമാക്കും. ചിക്കന്റെ തൂക്കം പെട്ടന്നു വര്‍ധിക്കാന്‍ വേണ്ടി നടത്തുന്ന പരീക്ഷണങ്ങളാണ് ഈ മസില്‍രോഗത്തിന്റെ കാരണം. 

47 ദിവസം കൊണ്ടു മൂന്നു കിലോ വരെയാണ് ഇത്തരത്തില്‍ ചിക്കന്റെ തൂക്കം വര്‍ധിപ്പിക്കുന്നത്. ഹോര്‍മോണുകള്‍ ആന്‍റിബയോട്ടിക്‌സുകള്‍ എന്നിവയാണു ചിക്കന്റെ ഭാരം വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ ഈ വെളുത്തവരകളുള്ള ചിക്കന്‍ ഒഴിവാക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്