രക്തസമ്മര്‍ദ്ദമകറ്റാന്‍ മല്ലി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

Published : Nov 27, 2018, 08:16 PM IST
രക്തസമ്മര്‍ദ്ദമകറ്റാന്‍ മല്ലി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

Synopsis

ഡയറ്റ് ചിട്ടയോടെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി 'സ്‌പൈസി' ഭക്ഷണമെല്ലാം രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒഴിവാക്കുന്ന സ്‌പൈസുകളുടെ കൂട്ടത്തില്‍ 'മല്ലി'യെ ഉള്‍പ്പെടുത്തരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഓരോ ദിവസവും രക്തസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ആവശ്യത്തിന് ശ്രദ്ധയില്ലാത്ത അവസ്ഥയില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമായി പക്ഷാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നവരുടെ എണ്ണവും കുറവല്ലെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതാണെങ്കിലോ, കടുത്ത ഒരു പരീക്ഷണവുമാണ്. കൃത്യമായ ചര്യകളും ഡയറ്റുമെല്ലാം ഇതിന് അത്യന്താപേക്ഷിതം തന്നെ. ഡയറ്റ് ചിട്ടയോടെ സൂക്ഷിക്കുന്നതിന്റെ ഭാഗമായി 'സ്‌പൈസി' ഭക്ഷണമെല്ലാം രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒഴിവാക്കുന്ന സ്‌പൈസുകളുടെ കൂട്ടത്തില്‍ 'മല്ലി'യെ ഉള്‍പ്പെടുത്തരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവുമധികം സഹായകമായ ഒന്നാണത്രേ മല്ലി. പരമ്പരാഗത ആയുര്‍വേദ ചികിത്സാവിധികളില്‍ പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് 'ഹീലിംഗ് ഫുഡ്‌സ്' എന്ന പുസ്തകം പറയുന്നു. 

മല്ലി, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതെങ്ങനെ?

ഹൃദയത്തിന് ആവശ്യമുള്ള തരം ഫൈബറുകളാണ് മല്ലിയില്‍ ഏറെയും അടങ്ങിയിട്ടുള്ളത്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനായാല്‍ തന്നെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാന്‍ കഴിയും. രക്തധമനികളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും മല്ലി സഹായിക്കുന്നു. ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിലൂടെയും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാന്‍ മല്ലി ഉപകരിക്കുന്നു. 

മല്ല രീതിയില്‍ മൂത്രം പുറന്തള്ളാനും മല്ലി സഹായിച്ചേക്കും. ഇതിലൂടെ ശരീരത്തിലെത്തുന്ന അമിത അളവ് സോഡിയം പുറത്തുപോകുന്നു. അങ്ങനെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നു. 

ഉപയോഗിക്കേണ്ടത് ഇങ്ങനെ?

സാധാരണഗതിയില്‍ മല്ലിപ്പൊടിയാണ് നമ്മള്‍ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കാറ്. എന്നാല്‍ ഇത് കാര്യമായ ഗുണങ്ങളൊന്നും ഉണ്ടാക്കിയേക്കില്ല. അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മല്ലിയുടെ കഴിവിനെ ഗണ്യമായി കുറച്ചേക്കും. രോഗാവസ്ഥകളെ ചെറുക്കാനായി മല്ലിയിട്ട വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. 

ഇതിനായി ഒരു വലിയ സ്പൂണ്‍ നിറയെ മല്ലിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാത്രി മുഴുവനും മല്ലി മുക്കിവച്ച വെള്ളം, രാവിലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ പച്ചമല്ലിയെടുത്ത് വെറുതെ ചവച്ച് കഴിക്കാവുന്നതാണ്. ഇതും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് നല്ലത് തന്നെ. 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ