
ആലിംഗനത്തിലൂടെ ലൈംഗിക അനുഭൂതി ലഭിച്ച ദമ്പതികളെക്കുറിച്ചാണ് പറയുന്നത്. അമേരിക്കയിലെ ടെക്‌സാസ് സ്വദേശികളായ മെലാനിയും സ്‌കോട്ട് മക്ലൂറുമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ആസ്വാദ്യകരമായ അനുഭൂതി ആലിംഗനത്തിലൂടെ ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് സഹായകരമായത് യോഗയാണെന്നും ഇവര്‍ പറയുന്നു. ഏറെക്കാലമായി യോഗ അഭ്യസിച്ചതിലൂടെയാണ് ആംലിഗനത്തിലൂടെ മണിക്കൂറുകളോളം ലൈംഗിക അനുഭൂതി സ്വായത്തമാക്കിയതെന്ന് മെലാനിയും സ്‌കോട്ട് മക്ലൂറും പറയുന്നത്. ആലിംഗനത്തിലൂടെയും നൃത്തത്തിലൂടെയും ലഭിച്ച ലൈംഗിക സംതൃപ്തി 18 മണിക്കൂറോളം നീണ്ടുനിന്നുവെന്നാണ് ഇവര്‍ പറയുന്നത്. തന്ത്ര എന്ന യോഗാഭ്യാസമാണ് ഇതിന് സഹായിക്കുന്നതെന്ന് മെലാനിയും സ്‌കോട്ട് മക്ലൂറും പറയുന്നത്. തന്ത്ര എന്ന യോഗ അഭ്യസിക്കുന്നതിലൂടെ പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും മാനസിക ഐക്യവും ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നു. ഇത് ഉയര്‍ന്ന നിലയിലുള്ള അടുപ്പം കൈവരിക്കാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് പരസ്‌പരം സ്‌പര്‍ശിക്കാതെ തന്നെ ലൈംഗികാനുഭൂതി അനുഭവിക്കാന്‍ സാധിക്കുന്നത്.
<iframe width="560" height="315" src="https://www.youtube.com/embed/OEei0Zd73GQ" frameborder="0" allowfullscreen></iframe>
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam