
മരണം ഒരു യാഥാര്‍ത്ഥ്യമാണ്. ജനിക്കുന്നവര്‍ മരിക്കും എന്നത് പ്രപഞ്ച സത്യം. നമ്മള്‍ എപ്പോള്‍ മരിക്കുമെന്ന് അറിയാന്‍ സാധിക്കില്ല. ദുഃഖകരമായ കാര്യമാണെങ്കിലും മരണത്തെക്കുറിച്ച് രസകരമായതും, അധികം ആര്‍ക്കും അറിയാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
1. ഒരാള്‍ മരിച്ച് മൂന്നു ദിവസം കഴിയുന്നതുവരെയും, ശരീരത്തിലെ എന്‍സൈമുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
2. മനുഷ്യര്‍ ഈ ലോകത്ത് ഉണ്ടായതിനുശേഷം ഇതുവരെ ഏകദേശം 100 ബില്യണ്‍ ആളുകള്‍ മരണപ്പെട്ടുകഴിഞ്ഞു.
3. നിങ്ങള്‍ ജനിച്ച ദിവസം, അത് ഏതായാലും, ആ ദിവസം ഈ ലോകത്ത് ഏകദേശം 153000 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
4. മരണപ്പെടുന്ന ഒരാള്‍, അവസാനമായി അനുഭവിക്കുന്ന ഇന്ദ്രിയം കേള്‍വിശക്തിയാണ്.
5. ഒരു വര്‍ഷം ശരാശരി 12 പേരെ സ്രാവ് കൊല്ലാറുണ്ട്. എന്നാല്‍, ഓരോ മണിക്കൂറിലും മനുഷ്യന്‍ 11.417 സ്രാവുകളെ കൊല്ലാറുണ്ട്.
6. അമേരിക്കയില്‍ പ്രതിവര്‍ഷം കിടക്കയില്‍നിന്ന് താഴെ വീണു മരിക്കുന്നവരുടെ എണ്ണം 600 ആണെന്ന് ടൈം മാസികയിലെ ലേഖനത്തില്‍ പറയുന്നു.
7. ഒരാള്‍ മരണപ്പെടാനുള്ള സാധ്യത വിമാന അപകടത്തേക്കാള്‍, വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ കാറപകടത്തില്‍ സംഭവിക്കാനാണ് സാധ്യത കൂടുതല്‍.
8. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വ്യായാമം ഇല്ലായ്‌മയാണ്.
9. മൃതദേഹം കത്തിച്ച ചാരത്തില്‍നിന്ന് വജ്രം ഉണ്ടാക്കിയ ഒരു കമ്പനിയുണ്ട്. ലൈഫ്‌ജെം എന്നാണ് അതിന്‍റെ പേര്.
10. മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആണ്.
11. ഒരു സെക്കന്‍ഡില്‍ രണ്ടുപേര്‍ ജനിക്കുമ്പോള്‍, ഒരാള്‍ മരണപ്പെടുന്നതായാണ് സിഐഎയുടെ വേള്‍ഡ് ഫാക്‌ട്ബുക്ക് പറയുന്നത്.
12. ഓരോ 40 സെക്കന്‍റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നു.
13. ഓരോ മിനിറ്റിലും നിങ്ങളും 35 മില്യണ്‍ കോശങ്ങള്‍ നശിക്കുന്നു.
'കാന്‍ യൂ ആക്ച്യൂലി' എന്ന സൈറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam