മുഖം തിളങ്ങാൻ വെള്ളരിക്ക ഫേസ് പാക്ക്; ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെ

Published : Feb 20, 2019, 03:46 PM ISTUpdated : Feb 20, 2019, 03:54 PM IST
മുഖം തിളങ്ങാൻ വെള്ളരിക്ക ഫേസ് പാക്ക്; ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെ

Synopsis

 ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം....

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.

വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം....

 കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ക്യാരറ്റ് വെള്ളരിക്ക ഫേസ് പാക്ക്....

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 

തക്കാളി വെള്ളരിക്ക ഫേസ് പാക്ക്...

വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ് പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക. 
 

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍