വെള്ളരിക്ക ജ്യൂസ് നിസാരക്കാരനല്ല, കാരണം

By Web DeskFirst Published Jul 3, 2018, 11:22 PM IST
Highlights
  • ദിവസവും വെള്ളരിക്ക ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.
  • പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്.

വെള്ളരിക്കയുടെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ സഹായിക്കുന്ന ഒന്നാണ് വെള്ളരിക്ക. 
വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. വെള്ളരിക്ക പ്രധാനമായി സലാഡിനാണല്ലോ ഉപയോ​ഗിക്കാറുള്ളത്.എന്നാൽ ഇനി മുതൽ വെള്ളരിക്ക ജ്യൂസായി കുടിക്കാൻ ശ്രമിക്കുക.  ദിവസവും 1 ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും.

ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതു വഴി പെട്ടെന്നു തന്നെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിനു കഴിയും.  ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാനും സഹായിക്കും.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ടോക്‌സിനുകള്‍ ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

click me!