പുരുഷന്മാർ ദിവസവും യോ​ഗ ചെയ്താൽ

Web Desk |  
Published : Jul 08, 2018, 04:57 PM ISTUpdated : Oct 02, 2018, 06:43 AM IST
പുരുഷന്മാർ ദിവസവും യോ​ഗ ചെയ്താൽ

Synopsis

പുരുഷന്മാർ ദിവസവും യോ​ഗ ചെയ്താൽ ബീജത്തിന്റെ എണ്ണം വർദ്ധിക്കുമെന്ന് പഠനം.  എയിംസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പുരുഷന്മാർ ദിവസവും യോ​ഗ ചെയ്താൽ ബീജത്തിന്റെ എണ്ണം വർദ്ധിക്കുമെന്ന് പഠനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ( എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അനാട്ടമി വകുപ്പിലെ വി​ദ​ഗ്ദ്ധരും ​ഗെെനോക്കോളജി വകുപ്പിലെ വിദ​ഗ്ദ്ധരും ചേർന്നാണ് പഠനം നടത്തിയത്. നാച്വറൽ റിവ്യൂ യൂറോളജി എന്ന ഇന്റർനാഷണൽ മെഡിക്കൽ ജേർണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ബീജകുറവിനുള്ള പ്രധാന കാരണം ഡിഎൻഎയുടെ തകരാറാണെന്ന് ​ഗവേഷകർ പറയുന്നു. 

ആരോ​ഗ്യകരമായി കുഞ്ഞ് ജനിക്കുന്നതിന് ബീജത്തിലെ ജനിതക ഘടനകളുടെ ഗുണനിലവാരം പ്രധാനമാണെന്ന് പ്രൊഫസർ ഡോ. റിമ ദഡ പറഞ്ഞു. ബീജസങ്കലനസംബന്ധമായ ഡിഎൻഎയുടെ നഷ്ടം കുഞ്ഞുങ്ങളിൽ ജനിതക വെെകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ബീജത്തിന്റെ കുറവ് കുഞ്ഞുങ്ങളിൽ ഒാട്ടിസം, ഡൗൺ സിൻഡ്രം, പോലുള്ള പ്രശ്നങ്ങൾ വരാൻ കാരണമാകുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഡിഎൻഎ കേടുപാടിന്റെ പ്രധാന കാരണം ഓക്സിഡയന്റ് സ്ട്രെസ്സ് ആണ്. ശരീരത്തിൽ ഏറ്റവും ദുർബലമായത് ആൺ ബീജകോശമാണ്. 

പരിസ്ഥിതി മലിനീകരണം, കീടനാശിനികൾ, വൈദ്യുതകാന്തിക വികിരണം, അണുബാധ, പുകവലി, മദ്യപാനം, പൊണ്ണത്തടി, പോഷകാഹാര കുറവ് ഫാസ്റ്റ് ഫുഡ് എന്നി കാരണങ്ങൾ കൊണ്ടാണ് ബീജം കുറവുണ്ടാകുന്നതെന്നും പഠനത്തിൽ പറയുന്നു.  ആറ് മാസത്തേക്ക് യോഗ പരിശീലനം നേടിയ 200 പുരുഷന്മാരിലാണ് ഈ പഠനം നത്തിയത്. മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നീ കാരണങ്ങൾ കൊണ്ടും ബീജത്തിന് കുറവ് വരുമെന്ന് ​ഗവേഷകർ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ