ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യവും, സന്തോഷം കുറഞ്ഞ രാജ്യവും

By Web DeskFirst Published Dec 15, 2016, 6:38 AM IST
Highlights

ലണ്ടന്‍: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഡെന്‍മാര്‍ക്ക് ആണെന്ന് റിപ്പോര്‍ട്ട്. യുഎന്‍ നേതൃത്വം നല്‍കുന്ന സസ്ന്‍റെനബിള്‍ ഡെവലപ്മെന്‍റ് സോല്യൂഷന്‍ നെറ്റ്വര്‍ക്കിന്‍റെ പഠനങ്ങള്‍ പ്രകാരമാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം ബെറൂണ്ടിയാണ് ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. റിപ്പോര്‍ട്ട് പ്രകാരം ഡെന്‍മാര്‍ക്കിന് പിന്നില്‍ സ്വിസ്റ്റ്സര്‍ലാന്‍റ്, ഐസ്ലാന്‍റ്, നോര്‍വേ, ഫിന്‍ലാന്‍റ് എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങള്‍.

അമേരിക്ക ഈ പട്ടികയില്‍ 13മത്തെ സ്ഥാനത്താണ് ബ്രിട്ടണ്‍ 23 മത്തെ സ്ഥാനത്തും, ചൈന 83മത്തെ സ്ഥാനത്തും ഇന്ത്യ 118മത്തെ സ്ഥാനത്തുമാണ്. ബറൂണ്ടി കഴിഞ്ഞാല്‍ സിറിയ ആണ് ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. സിറിയയിലെ രൂക്ഷമായ ആഭ്യന്തരയുദ്ധമാണ് സിറിയയെ മോശം അവസ്ഥയിലാക്കിയത്.

സാമൂഹ്യസുരക്ഷ രംഗത്തെ മികച്ച പദ്ധതികളാണ് ആദ്യത്തെ മികച്ച 5 രാജ്യങ്ങളെ സന്തോഷത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് മുഴുവന്‍ പരിശോധിച്ചാല്‍ നോര്‍ത്തേന്‍ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, യൂറോപ്യന്‍ രാജ്യങ്ങളാണ് പൊതുവില്‍ ഈ പട്ടികയില്‍ മുന്നിലുള്ളത്. 

click me!