
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഗോതമ്പ്, ഓട്സ് എന്നിവ.
ഗോതമ്പ്, ഓട്‌സ് തുടങ്ങി തവിടുകളയാത്ത ഏത് ധാന്യവും ടൈപ്പ് 2 പ്രമേഹത്തെ തടുക്കുമെന്ന് ഏറ്റവും പുതിയ പഠനം. ഡെന്‍മാര്‍ക്കിലാണ് പഠനം നടത്തിയത്. തവിട് കളയാത്ത ഓരോ ഭക്ഷണവും പ്രമേഹരോഗികള്‍ കഴിക്കേണ്ടതിന്‍റെ ആവശ്യകതയും പഠനത്തില്‍ സൂചിപ്പിക്കുന്നു.
തവിട് കളയാത്ത ധാന്യങ്ങള്‍ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഗോതമ്പ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഗോതമ്പ്. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവിനും ഇവ നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ ഗോതമ്പ് നല്ലതാണ്. ബിപി കുറയ്ക്കാനും സഹായിക്കുന്നതാണ് ഗോതമ്പ്.
ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയാന്‍ ഗുണകരമാണ്. പ്രമേഹ രോഗികള്‍ ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.