പ്രമേഹരോഗികള്‍ മാമ്പഴം കഴിച്ചാല്‍?

By Web DeskFirst Published Jan 4, 2018, 3:02 PM IST
Highlights

പ്രമേഹം ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രമേഹരോഗികള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാനുളള നിയന്ത്രണവും ഉണ്ട്. 

പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. മാമ്പഴത്തിന്‍റെ മധുരമാണ്  ഇതിന് കാരണം. മാമ്പഴം കഴിച്ചാല്‍ പ്രമേഹക്കാര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല. മാത്രമല്ല പ്രമേഹം വരാതെ തടയാനും മാമ്പഴത്തിന് കഴിയുമെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുപ്രകാരം ഒരാള്‍ക്ക് 55 ശതമാനം കാര്‍ബോഹൈഡ്രേറ്റും 45 ശതമാനം പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് ആവശ്യം. അത്താഴത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ്  നിലനിര്‍ത്താന്‍ സഹായിക്കും. 

മാമ്പഴത്തില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചില ഘടകങ്ങള്‍ ശരീരത്തിന്‍റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുകയും കൊളസ്ട്രോള്‍, പ്രമേഹം എന്നിവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

click me!