ഡോക്‌‌ടര്‍ എച്ച്ഐവി രക്തം കുത്തിവെക്കാന്‍ ശ്രമിച്ചതിന് പിന്നില്‍

By Web DeskFirst Published Aug 20, 2017, 8:02 PM IST
Highlights

ആന്ധ്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍, സൂപ്രണ്ടിനെ എച്ച്ഐവി ബാധിതനായ രോഗിയുടെ രക്തം കുത്തിവെക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. എച്ച്ഐവി രോഗിയുടെ രക്തമുള്ള സിറിഞ്ചുമായി സൂപ്രണ്ടിന്റെ മുറിയില്‍ കടന്നുകയറിയ ഡോക്‌ടറെ ആശുപത്രി ജീവനക്കാര്‍ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ആശുപത്രിയിലെ ഓര്‍ത്തോ ഡോക്‌ടര്‍ ഡേവിഡ് രാജുവാണ് ആശുപത്രി സൂപ്രണ്ട് ഡോ. ലക്ഷ്‌മി പ്രസാദിനെ എച്ച്ഐവി രക്തം കുത്തിവെക്കാന്‍ ശ്രമിച്ചത്. സ്ഥിരമായി തന്നെ മാനസികമായി പീഡിപ്പിക്കുയും, ഡ്യൂട്ടി നല്‍കാതെ അവഹേളിക്കുകയും ചെയ്യുന്നതിനുള്ള പ്രതികാരമായാണ് എച്ച്ഐവി രക്തം കുത്തിവെക്കാന്‍ ശ്രമിച്ചതെന്ന് ഡോ. ഡേവിഡ് രാജു പൊലീസിനോട് പറഞ്ഞു. ആശുപത്രി കോഓര്‍ഡിനേറ്ററും പൊലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍, ആശുപത്രി സൂപ്രണ്ടിനെതിരെയും അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഡോ. ഡേവിഡ് രാജുവിന്റെ പരാതി എഴുതി വാങ്ങുകയും ചെയ്തു. എന്നാല്‍ ആശുപത്രി സൂപ്രണ്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് ഡേവിഡ് രാജുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആന്ധ്രാ ആരോഗ്യവകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

click me!