ശക്തമായ കഴുത്തു വേദന: 71 കാരിയുടെ സിടി സ്കാന്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

Published : Nov 26, 2017, 11:50 AM ISTUpdated : Oct 05, 2018, 03:10 AM IST
ശക്തമായ കഴുത്തു വേദന: 71 കാരിയുടെ സിടി സ്കാന്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

Synopsis

ന്യൂയോര്‍ക്ക്:  കഴിഞ്ഞ എട്ടു ദിവസമായി 71 കാരിക്കു ശക്തമായ കഴുത്തു വേദനയാണ്. കഴുത്തു വേദന കലശലായപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ എത്തി.എക്‌സറെ എടുത്തു നോക്കിയപ്പോള്‍ ഒന്നും കാണാന്‍ സാധിച്ചില്ല ഇതിനെ തുടര്‍ന്നു  ഉടനെ സി ടി സ്‌കാന്‍ ചെയ്യുകയായിരുന്നു. സ്‌കാനിങ് റിസള്‍ട്ട് കണ്ടു ഡോക്ടര്‍ ഞെട്ടി. 3 സെ.മീറ്റര്‍ നീളമുള്ള മീന്‍ മുള്ളു തൊണ്ടയില്‍ തടഞ്ഞിരിക്കുന്നു. ഇതായിരുന്നു കഴുത്തു വേദനയ്ക്കു കാരണമായത്.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ മുള്ള് നീക്കം ചെയ്യുകയായിരുന്നു. സാധാരണയായി കടല്‍ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങാറുണ്ട്. എന്നാല്‍ ഇത്രയും വലിയ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നതും അതു പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തുന്നതും സാധാരണമല്ല. എന്നാല്‍ ഇത്രയും വലിയ മുള്ള് എങ്ങനെ തൊണ്ടയില്‍ കുടുങ്ങി എന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മ വരുന്നില്ല എന്ന് ഈ സ്ത്രീ പറയുന്നു. അമേരിക്കയിലാണു ന്യൂയോര്‍ക്കിലാണ് സംഭവം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്