ഭക്ഷണം പത്രക്കടലാസില്‍ പൊതിഞ്ഞാല്‍ സംഭവിക്കുന്നത്...!

Web Desk |  
Published : Dec 10, 2016, 06:17 AM ISTUpdated : Oct 04, 2018, 08:09 PM IST
ഭക്ഷണം പത്രക്കടലാസില്‍ പൊതിഞ്ഞാല്‍ സംഭവിക്കുന്നത്...!

Synopsis

നമ്മുടെ നാട്ടിലൊക്കെ എണ്ണ പലഹാരങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു നല്‍കാറുണ്ട്. ഇതിന്, കഴിഞ്ഞദിവസം സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണസാധനങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞു നല്‍കിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം. പേപ്പറില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത്, നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. അത്യന്തം അപകടകരമായ രാസവസ്‌തുക്കള്‍കൊണ്ടാണ് അച്ചടി മഷി നിര്‍മ്മിച്ചിരിക്കുന്നത്. എണ്ണയുള്ള ഭക്ഷണസാധനങ്ങള്‍ പേപ്പര്‍കൊണ്ട് പൊതിയുമ്പോള്‍, ഈ മഷി, അവയില്‍ കലരുന്നു. വിഷകരമായ പദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. ദഹനപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും. പ്രായമായവരിലും കുട്ടികളിലും മറ്റുള്ളവരെ അപേക്ഷിച്ച് അപകടാവസ്ഥ കൂടുതലായിരിക്കും. ഏതായാലും ഇനി എണ്ണ പലഹാരങ്ങളും മറ്റും വാങ്ങുമ്പോള്‍, പത്ര കടലാസുകൊണ്ട് പൊതിഞ്ഞു തരികയാണെങ്കില്‍, കടക്കാരോട് കാര്യം പറയുക. ഇത് നിയമ നടപടി ക്ഷണിച്ചുവരുത്താവുന്ന കുറ്റമാണെന്നും അവരോട് പറയണം. നിങ്ങളുടെ ശ്രദ്ധയില്‍ ആരെങ്കിലും പത്ര കടലാസില്‍ പൊതിഞ്ഞ ഭക്ഷ്യവസ്‌തുക്കള്‍ കൊണ്ടുവരികയാണെങ്കില്‍ അവരെ കാര്യം പറഞ്ഞു മനസിലാക്കാന്‍ മറക്കില്ലല്ലോ അല്ലേ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം