
സ്വപ്നങ്ങള്‍ എല്ലാം സൂചനകളാണ്. ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനകള്‍. ചില സ്വപ്നങ്ങള്‍ നമ്മള്‍ പതിവായി കാണാറുണ്ട്. അവയ്ക്ക് ചില അര്‍ഥങ്ങളും ഉണ്ട്. ഈ സ്വപ്നങ്ങള്‍ പതിവായി കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.
ഒഴിഞ്ഞ ബോക്‌സ് സ്വപ്നം കണ്ടാല്‍ നിരാശയാണ് ഫലമെന്ന് പറയുന്നു.
ഉയരങ്ങളില്‍ നിന്ന് വീഴുന്നതു സ്വപ്നം കണ്ടാല്‍ ജീവിത്തില്‍ നിരാശതന്നെയാണു ഫലം.
ഉറുമ്പുകളെ സ്വപ്നം കണ്ടാല്‍ ചുറ്റുമുള്ളവര്‍ നിങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചൊലുത്തുന്നു എന്നതിന്‍റെ സൂചനയാണ്.
പറക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങള്‍ ജീവിതത്തില്‍ ഒരു പ്രധാന തീരുമാനം എടുക്കാനുള്ള ചിന്തയിലാണത്രേ.
മണ്ണു സ്വപ്നം കണ്ടാല്‍ നിങ്ങള്‍ എന്തെങ്കിലും കാര്യത്തില്‍ അകപ്പെട്ടു കിടക്കുകയാണ് എന്നു സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam