
മരിച്ചു പോയ വേണ്ടപ്പെട്ടവരേയോ അടുത്ത ബന്ധുക്കളെയൊ ഒക്കെ സ്വപ്നം കാണാത്തവര്‍ കുറവായിരിക്കും. എന്തായിരിക്കും ഇങ്ങനെ സ്വപ്നം കാണുന്നത് അതിനു ചില കാരണങ്ങള്‍ ഉണ്ടാകും. ചില വിശ്വാസങ്ങള്‍ പറയുന്നത് ഇങ്ങനെ. മരിച്ചവരെ സ്വപ്നം കാണുന്നത് ഇക്കാരണങ്ങളാലാണത്രെ ചൈനീസ് വിശ്വാസ പ്രകാരം പറയുന്നത്. വിസ്പര്‍മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ഇത്.
- മരിച്ചു പോയവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരിലൂടെ അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ എത്തുന്നതാണ് എന്ന് ഒരു സങ്കല്‍പ്പം ഉണ്ട്
- മരിച്ചു പോയവരെക്കുറിച്ചു കൂടുതലായി ചിന്തിക്കുന്നുണ്ടെങ്കില്‍ ഇവരെ സ്വപ്നം കാണുമെന്നു പറയുന്നു.
- ദുര്‍മരണപ്പെട്ടു പോയവരെ സ്വപ്നം കാണുന്നത് അവര്‍ അവരുടെ മരണ കാരണം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നതാകാം എന്നു കരുതുന്നു
- കഠിനമായ രോഗം മൂലം മരിച്ചവരെ സ്വപ്നം കാണുന്നത് ഇനിയും മഹാമാരികള്‍ വരാനുണ്ട് എന്നതിന്റെ സൂചനയാണ് എന്നു പറയുന്നു
- മരിച്ച ശേഷം മോക്ഷം ലഭിക്കാത്തവരെയാണു സ്വപ്നം കാണുന്നത് എന്ന വിശ്വാസവും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam