ഗ്രീൻടീയേക്കാൾ മോശക്കാരനല്ല കട്ടൻചായ

Published : Oct 14, 2017, 06:08 AM ISTUpdated : Oct 05, 2018, 01:03 AM IST
ഗ്രീൻടീയേക്കാൾ മോശക്കാരനല്ല കട്ടൻചായ

Synopsis

കട്ടൻചായ കുടിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടെങ്കിൽ അറിഞ്ഞിരിക്കുക, ഗ്രീൻടീ പോലെ തന്നെ അമിതവണ്ണം തടയാൻ കട്ടൻചായ സഹായിക്കും. പുതിയ പഠനങ്ങളിലാണ്​ ഇത്​ പറയുന്നത്​.  കട്ടൻചായയിൽ കാണുന്ന പോളിഫിനോൾസ്​ എന്ന രാസവസ്​തു കരളിന്‍റെ ഉൗർജപോഷണത്തിൽ മാറ്റംവരുത്തുന്നുവെന്നാണ്​ പുതിയ കണ്ടെത്തൽ.

നേരത്തെ ഗ്രീൻടീയാണ്​ ഇൗ പ്രവർത്തനത്തിൽ കട്ടൻചായയേക്കാൾ ഫലപ്രദം എന്നായിരുന്നു വിലയിരുത്തിയത്​. എന്നാൽ പ്രത്യേക സൂക്ഷ്​മാണുവ്യവസ്​ഥയിൽ കട്ടൻചായയും മികച്ച ആരോഗ്യദായകവും അമിതവണ്ണം തടയുന്നതുമാണെന്നാണ്​ കണ്ടെത്തൽ. കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ സൂസന്ന ഹെന്നിങ്​ ആണ്​ പഠനത്തിന്​ നേതൃത്വം നൽകിയത്​.

കട്ടന്‍ചായയും ഗ്രീൻടീയും വ്യക്​തിയുടെ സൗഖ്യത്തിനും വളർച്ചക്കും സഹായിക്കുമെന്നും ഹെന്നിങ്​ പറഞ്ഞു. അമിത വണ്ണവും ഉയർന്ന പ്രമേഹവും ഉള്ളവരിലാണ്​ സംഘം പഠനം നടത്തിയത്​. പഠനം യൂറോപ്പ്യൻ ജേർണൽ ഒാഫ്​ ന്യൂട്രീഷിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം