സ്ത്രീകൾ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതൽ കുടിച്ചാൽ

By Web TeamFirst Published Oct 6, 2018, 10:15 PM IST
Highlights

സ്ത്രീകൾ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതൽ കുടിച്ചാൽ ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ അകറ്റാനാകുമെന്ന് പഠനം. യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.   ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്‌ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ പറയുന്നു. 

ന്യൂയോർക്ക്: ഒരു ദിവസം നിങ്ങൾ എത്ര ​​ഗ്ലാസ് വെള്ളം കുടിക്കാറുണ്ട്. സ്ത്രീകൾ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതൽ കുടിച്ചാൽ ബ്ലാഡര്‍ ഇന്‍ഫെക്‌ഷൻ അകറ്റാനാകുമെന്ന് പഠനം. യു എസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.   ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്‌ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ പറയുന്നു. 

ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്‍ സ്ത്രീകളെ ബാധിക്കുന്ന സാധാരണ അസുഖമാണ്. അതുകൊണ്ടുതന്നെ ഈ കണ്ടുപിടുത്തം സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും ലോട്ടന്‍ പറയുന്നു. സാധാരണയായി ആറു മുതല്‍ എട്ടു ഗ്ലാസ് വരെ വെള്ളം കുടിച്ച സ്ത്രീകളാണ്  കൂടുതല്‍ വെള്ളം കുടിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള പഠനറിപ്പോര്‍ട്ട് അതിശയിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

ബാക്ടീരിയയുടെ ശക്തി കുറയ്ക്കാൻ കൂടുതലായി ഉള്ളിലെത്തുന്ന വെള്ളത്തിന് സാധിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. സങ്കീര്‍ണ്ണമാകാത്ത മുഴകള്‍,  മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും, ബ്ലാഡര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടുന്ന അവസ്ഥ, പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള തോന്നല്‍, ചിലപ്പോള്‍ മൂത്രത്തില്‍ കാണുന്ന രക്തത്തിന്റെ അംശം എന്നിവയെല്ലാം ബ്ലാഡര്‍ ഇന്‍ഫെക്‌ഷന്റെ ലക്ഷണങ്ങളാണ്.

വെള്ളം കൂടുതൽ കുടിച്ചാൽ ഇത്തരം രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുമെന്ന്  ഗവേഷകർ പറയുന്നു.  ബ്ലാഡര്‍ ഇന്‍ഫെക്‌ഷന് ആന്റിബയോട്ടിക്കുകൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. 

click me!