
പരീക്ഷാ കാലമാണിത്. എല്ലാം മാറ്റിവെച്ച് നിങ്ങൾക്ക് ഒട്ടേറെ പഠിക്കാനുണ്ടാകും. പരീക്ഷാചൂടിനിടയിൽ ശ്രദ്ധവെക്കേണ്ടതാണ് ഇൗ സമയത്തെ ഭക്ഷണവും. ശ്രദ്ധ മുഴുവൻ പുസ്തകത്തിലും പഠനത്തിലും കേന്ദ്രീകരിക്കാൻ ഭക്ഷണവും ഘടകമാണ്. ലക്ഷ്യം നേടാൻ ശരീരത്തെ ഉൗർജത്തോടെ നിലനിർത്തണം.
ക്ഷീണിതരായും സമ്മർദത്തോടെയും ആയാസത്തോടെയും പരീക്ഷയെ നേരിടാൻ കഴിയില്ല. നല്ല ഭക്ഷണം നിങ്ങളുടെ ഉൗർജ നിലയെ മികച്ചതാക്കി നിർത്തും. അത് മസ്തിഷ്കത്തെ ജാഗ്രതയോടെ നിർത്താൻ സഹായിക്കും. ഇത് പരീക്ഷയിലെ നിങ്ങളുടെ പ്രകടനത്തെ മികച്ചതാക്കാനും വഴിവെക്കും. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പ്രാതൽ ഒഴിവാക്കരുത്: നല്ല പ്രഭാത ഭക്ഷണം നിങ്ങളെ ദിവസം മുഴുവൻ ഉൗർജത്തോടെ നിർത്താൻ സഹായിക്കും. വിറ്റാമിനും ധാതുക്കളാലും സമ്പന്നമായ പ്രാതൽ കഴിക്കുന്നത് നല്ല തുടക്കത്തിന് വഴിയൊരുക്കും. റെഡി ടു കുക്ക്, റെഡി ടു ഇൗറ്റ് ഇനത്തിൽ പാക്കറ്റിൽ വരുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവ പോഷക ഗുണത്തിൽ കുറവും കൊഴുപ്പിന്‍റെ അളവിൽ കൂടുതലുമായിരിക്കും.
പ്രാതലിന് ഇവയാകാം: ഒാട്സ്, പാലും ഡ്രൈ ഫ്രൂട്സും, ബദാം മിൽക്ക്, കപ്പലണ്ടി എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം. പാലും മുട്ടയും ധാന്യങ്ങൾ ഉപയോഗിച്ചുള്ള റൊട്ടിയും ചേർന്നുള്ള പ്രാതൽ ഉൗർജദായകമാണ്. തക്കാളിയും പനീറും ചേർന്നുള്ള സാൻറ്വിച്ചും പാലും നല്ല പ്രഭാത ഭക്ഷണമാണ്. റാഗി ഇഡലിയും സാമ്പാറും തേങ്ങാ ചട്ണിയും പരീക്ഷാകാലങ്ങളിൽ കൂടി മികച്ച പ്രാതലാണ്.
ഉച്ച ഭക്ഷണം: മിക്സഡ് വെജ് പുലാവ്, പച്ചക്കറി വിഭവങ്ങളും വീട്ടിലുണ്ടാക്കിയ റൊട്ടിയും ഉച്ചഭക്ഷണമാക്കാം. ഇേതാടൊപ്പം തൈരും ചേർത്ത് കഴിക്കാം. ചിക്കൻ കട്ലെറ്റ്, പനീർ കട്ലെറ്റ് എന്നിവയും വെജിറ്റബിൾ സാലഡും ചേർത്തുള്ള ഉച്ചഭക്ഷണവും ആകാം. വെജിറ്റബിൾ സൂപ്പും ഇൗ സമയത്ത് ഗുണകരമാണ്. ഭക്ഷണത്തിൽ മിതത്വം നല്ലതാണ്. അരിഭക്ഷണത്തിെൻറ കാര്യത്തിലും ഇത് ബാധകം.
ലഘുഭക്ഷണത്തിലും ശ്രദ്ധ വേണം: കേക്ക്, കുക്കീസ്, ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് സ്വാദിഷ്ടവും പെട്ടെന്ന് ഉൗർജം ലഭിക്കുന്നതിനും സഹായിക്കുമെങ്കിലും ഇവ കൊഴുപ്പ് വർധിപ്പിക്കാൻ കാരണമാകും. എല്ലാതരം പഴങ്ങളും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഡ്രൈ ഫ്രൂട്സും കപ്പലണ്ടിയും ലഘുഭക്ഷണത്തിന് പരിഗണിക്കാം.
ജലാംശം കുറയരുത്: ശരീരത്തിൽ ജലാംശം കുറയുന്നത് മയക്കത്തിന് കാരണമാകും. ഇത് പഠനത്തെയും പരീക്ഷയെയും പ്രതികൂലമായി ബാധിക്കും. അനുവദിനീയമെങ്കിൽ പരീക്ഷാ ഹാളിൽ വെള്ളക്കുപ്പി കരുതുക. തേങ്ങാവെള്ളം, കഞ്ഞിവെള്ളം, നിമ്പു പാനി എന്നിവയും ക്ഷീണമകറ്റാൻ കുടിക്കാം. അധികമായി കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റമുണ്ടാക്കും. ഇത് ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും വർധിപ്പിക്കും. പഠനത്തിലെയും പരീക്ഷയിലെയും ശ്രദ്ധകുറവിന് ഇത് കാരണമാകും.
വിശ്രമം വേണം: പഠനത്തിനിടയിൽ അൽപ്പം വിശ്രമം ഗുണം ചെയ്യും. രാത്രിയിൽ ഏഴ് മണിക്കൂർ ഉറങ്ങിയിരിക്കണം. ശരിയായ ഉറക്കം നിങ്ങളുടെ ഒാർമ ശക്തിയെ സഹായിക്കും. ഉറക്കത്തിന് മുമ്പ് 15 മുതൽ 20 മിനിറ്റ് വരെ വിശ്രമിക്കുന്നതും ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam