ഈ ഫ്രൂട്ട് കഴിച്ചാൽ കണ്ണുകളെ സംരക്ഷിക്കാം

By Web DeskFirst Published Jul 14, 2018, 10:35 PM IST
Highlights
  • കണ്ണിലെ അസുഖങ്ങളെ നിയന്ത്രിക്കാൻ ഒാറഞ്ച് കഴിക്കുന്നത് ​നല്ലതെന്ന് പഠനം.
  • മാക്ലുലർ ഡിജനറേഷൻ എന്ന അസുഖത്തെ കുറിച്ചും പഠനത്തിൽ പറയുന്നു.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഒാറഞ്ച്. ഒാറഞ്ച് എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ​ഗുണമുണ്ടെന്നതാണ് സത്യം. കണ്ണിലെ അസുഖങ്ങളെ നിയന്ത്രിക്കാൻ ഒാറഞ്ച് കഴിക്കുന്നത് ​നല്ലതെന്ന് ​ഗവേഷകർ പറയുന്നു.ആസ്ട്രേലിയയിലെ വെസ്റ്റ്മെയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകരാണ് പഠനം നടത്തിയത്.   50 വയസ്സിനു മുകളിൽ പ്രായമുള്ള 2,000 മുതിർന്ന കുട്ടികളെ വച്ചാണ് പഠനം നടത്തിയത്. കാഴ്ച്ച ശക്തി കൂട്ടാൻ ഒാറഞ്ച് ദിവസവും കഴിക്കുന്നത് നല്ലതാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

മാക്ലുലർ ഡിജനറേഷൻ എന്ന അസുഖത്തെ കുറിച്ചും പഠനത്തിൽ പറയുന്നു. മാക്ലുലർ ഡിജനറേഷൻ ഒരു മെഡിക്കൽ അവസ്ഥയാണ്റെ. 
മാക്ലുലർ ഡിജനറേഷൻ എന്നാൽ  കാഴ്ച്ച ശക്തി നഷ്ടപ്പെടുന്ന അസുഖമാണെന്നും പഠനത്തിൽ പറയുന്നു.  ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും ഒാറഞ്ച് കഴിക്കാൻ ശ്രമിക്കണമെന്ന് ​ഗവേഷകർ പറയുന്നു. എല്ലാ പഴങ്ങളും പച്ചക്കറികളും കാണിക്കുന്ന ശക്തമായ ആൻറി ഓക്സിഡൻറുകളാണ് ഫ്ളാവനോയ്ഡുകൾ. ഇവ രോഗപ്രതിരോധ സംവിധാനത്തിനുള്ള പ്രധാന വിരുദ്ധ പ്രഹരശേഷിയാണ്. തേയില, ആപ്പിൾ, റെഡ് വൈൻ, ഓറഞ്ച് തുടങ്ങിയ ഫ്ളാവനോയ്ഡുകൾ അടങ്ങിയിരിക്കുന്ന സാധാരണ ഭക്ഷണത്തെക്കുറിച്ച് പഠനത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. 

അതേസമയം, ഈ രോഗത്തിനെതിരായ കണ്ണുകൾ സംരക്ഷിക്കുന്ന മറ്റു ഭക്ഷ്യ സ്രോതസ്സുകൾ തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്നും ​ഗവേഷകൻ പറയുന്നു. മാക്ലുലർ ഡിജനറേഷൻ എന്ന അസുഖം 50 കഴിഞ്ഞവർക്ക് കൂടുതലായി കണ്ട് വരുന്നുതെന്നും പഠനത്തിൽ പറയുന്നു. വിറ്റാമിൻ സി,ഇ,എ എന്നി പോഷകങ്ങൾ കണ്ണിന് ഉറപ്പായും വേണം. ഈ പോഷകങ്ങൾ കണ്ണിന് കിട്ടണമെങ്കിൽ ഒാറഞ്ച് കഴിക്കണമെന്ന് ​ഗവേഷകർ പറയുന്നു. 

കണ്ണുകളിൽ സാധാരണ കണ്ടുവരുന്ന രോ​ഗങ്ങളിൽ ഏറിയ പങ്കും പുകവലി മൂലമുണ്ടാകുന്ന രോ​ഗങ്ങളാണ്. കണ്ണുകൾ ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കണ്ണുകൾ കഴുകണം. ദിവസം മുഴുവനും കണ്ണിൽ പതിക്കുന്ന പൊടിയും അഴുക്കും കഴുകിക്കളയാന്‍ ഇത് സഹായിക്കും മറ്റൊരാളുടെ ടവൽ, തൂവാല തുടങ്ങിയവ കണ്ണ് തുടയ്ക്കുവാന്‍ ഉപയോഗിക്കരുത്. ഇത് അണുബാധയ്ക്ക് കാരണമാകുന്നു.
 

click me!