
രണ്ടുപേര്‍ തമ്മിലുള്ള മാനസിക-ശാരീരിക ബന്ധത്തിന്‍റെ തുടക്കമാണ് വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ രാത്രി. ജീവിതാവസാനം വരെ ഒപ്പം നടക്കാന്‍ മറ്റൊരാള്‍ എത്തുന്നുവെന്ന് ഒരോ പങ്കാളിയും തിരിച്ചറിയുന്ന നിമിഷങ്ങളാണ് ഇവ. വിവാഹനാളിന്‍റെ ക്ഷീണം മുഴുവന്‍ പേറിയാവും വധൂവരന്മാര്‍ മണിയറയിലെത്തുക. കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചേ കിടപ്പറയിലേക്ക് കടക്കാവൂ.
അറേഞ്ച്ഡ് വിവാഹമാണെങ്കില്‍ മറയില്ലാത്ത പെരുമാറ്റം കൊണ്ടേ അടുത്തറിയാന്‍ പറ്റൂ. നിങ്ങളെന്താണോ അതുപോലെ സാധാരണമായി പെരുമാറുക. രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യങ്ങള്‍ വേണ്ട. പങ്കാളി എന്തോ ഒളിക്കുന്നുവെന്ന് തോന്നാന്‍ ഇടവരുത്തരുത്.
ലൈംഗികബന്ധത്തിലേക്കെത്താവുന്ന വിധം മാനസിക അടുപ്പം ഉണ്ടെങ്കില്‍ മാത്രം അതിന് മുതിരാം. ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അയാളുടെ വികാരങ്ങളെ ബഹുമാനിക്കുകയും തയാറാകും വരെ ക്ഷമയോടെ കാത്തിരിക്കുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam