
വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലത് ഡയറ്റ് തന്നെയാണ്. എന്നാല്‍ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഇതാ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍...
ഒന്ന്...
ലോ ഫാറ്റ് പനീറാണ് ഡയറ്റിലുള്ളവര്‍ക്ക് കഴിക്കാവുന്ന പ്രോട്ടീന്‍ സമ്പന്നമായ ഒരു ഭക്ഷണം. രുചികരമായതുകൊണ്ടുതന്നെ ചെറുപ്പക്കാര്‍ക്കിടയിലും പനീര്‍ പ്രിയപ്പെട്ടത് തന്നെ. ലോ ഫാറ്റ് പനീറിന് കൊഴുപ്പിനെ എരിച്ചുകളയാനുള്ള കഴിവുണ്ട്. അതിനാല്‍ അമിതമായി കൊഴുപ്പടിയാനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുന്നു.
രണ്ട്...
പയറുകളും ധാന്യവര്‍ഗങ്ങളുമാണ് മറ്റൊരു പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം. ഫൈബര്‍, ഫോളേറ്റ്, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും തന്നെ ഒഴിവാക്കപ്പെടില്ല.
മൂന്ന്...
വേഗത്തില്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീന്‍ മാത്രമല്ല കാത്സ്യവും ശരീരത്തിന് അത്യാവശ്യമായ ഘടകമാണ്. മസിലുകള്‍ക്ക് കരുത്തേകാനും പാല്‍ കഴിക്കുന്നത് തന്നെയാണ് മികച്ച മാര്‍ഗ്ഗം.
നാല്...
നട്‌സും ഉണങ്ങിയ ഫ്രൂട്ട്‌സും കഴിക്കുന്നതും ഉത്തമം തന്നെയാണ്. രാവിലെ വെള്ളം കുടിച്ച ശേഷം ഇവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ ആവശ്യത്തിന് കൊഴുപ്പും കൂട്ടത്തില്‍ വിറ്റാമിന്‍ 'ഇ'യും മാംഗനീസുമെല്ലാം ശരീരത്തിന് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam