വെളുത്തുള്ളിക്ക് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ടോ?

By Web TeamFirst Published Feb 15, 2019, 6:24 PM IST
Highlights

കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം തന്നെ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമേതെല്ലാമാണെന്ന് അറിയുക കൂടി വേണ്ടേ? കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമോയെന്ന് അത്ഭുതപ്പെടേണ്ട. അങ്ങനെയും ചില ഭക്ഷണമുണ്ട്

രക്തത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നത് പലപ്പോഴും ഹൃദയത്തെയാണ് ആദ്യം ബാധിക്കാറ്. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അത് നിയന്ത്രിക്കുകയെന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാകുന്നു. ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തല്‍ തന്നെയാണ് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ചെയ്യാനാകുന്ന പ്രധാന പരിഹാരം. 

കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം തന്നെ അത് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമേതെല്ലാമാണെന്ന് അറിയുക കൂടി വേണ്ടേ? കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമോയെന്ന് അത്ഭുതപ്പെടേണ്ട. അങ്ങനെയും ചില ഭക്ഷണമുണ്ട്. 

തീര്‍ച്ചയായും അവയിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റായ ഡോ. രുപാലി ദത്ത പറയുന്നു. 

അതേസമയം വലിയ തോതില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ വെളുത്തുള്ളിക്കാവില്ല. അതുപോലെ നീണ്ട കാലത്തേക്കും ഇതൊരു മാര്‍ഗമല്ല. എങ്കിലും ചെറിയ രീതിയില്‍ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിക്കാവും എന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.
 

click me!