
ചെന്നൈ: ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി. കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ് കോളേജിലെ 80 വിദ്യാർത്ഥിനികളാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവൃത്തി ചെയ്തത്. ക്യാൻസർ രോഗികളെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്നും എന്നാൽ മുടി ദാനം ചെയ്യാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
"ക്യാൻസർ ബാധിച്ച രോഗികൾക്ക് എന്റെ മുടി ദാനം ചെയ്യാൻ ഞാൻ ഇവിടെയുണ്ട്. സാമ്പത്തികമായി അവരെ പിന്തുണയ്ക്കാൻ കഴിയാത്തതിനാലാണ് ഈ ആശയം എന്റെ മനസ്സിൽ വന്നത്," വിനോദിനി എന്ന വിദ്യാർത്ഥിനി പറയുന്നു. മുടി ദാനം ചെയ്യുമ്പോൾ കുറഞ്ഞത് എട്ട് ഇഞ്ച് മാത്രമാകും എല്ലാവരും കൊടുക്കുക. എന്നാൽ അതിൽ കൂടുതൽ സംഭാവന ചെയ്യാൻ ഞാൻ തീരിമാനിച്ചിട്ടുണ്ട്. 80 ഓളം വിദ്യാർത്ഥിനികളാണ് ഇതുവരെ മുടി നൽകിയത്. കൂടുതൽ പേർ തുടർന്ന് മുന്നോട്ട് വരുമെന്നും വിനോദിനി വ്യക്തമാക്കി.
വാർത്താ ഏജൻസിയായ എഎൻഐയാണ് മുടി മുറിച്ചു നൽകുന്ന വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിദ്യാർത്ഥിനികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam