ഈ ചോദ്യത്തിന് ഉത്തരമുണ്ടോ; അയാളെ മാത്രം ഭര്‍ത്താവായി തിരഞ്ഞെടുക്കുക

Published : May 09, 2017, 07:06 AM ISTUpdated : Oct 05, 2018, 03:46 AM IST
ഈ ചോദ്യത്തിന് ഉത്തരമുണ്ടോ; അയാളെ മാത്രം ഭര്‍ത്താവായി തിരഞ്ഞെടുക്കുക

Synopsis

പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പുരുഷ പങ്കാളിയെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെറ്റായ ജീവിത പങ്കാളിയെ കിട്ടിയത് മൂലം തകരുന്ന സ്ത്രീജീവിതങ്ങള്‍ ഏറെ നമ്മുക്ക് കാണാം.  പങ്കാളിയെ ​കണ്ടെത്തും മുമ്പ് ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ മുന്‍ഗണ കൊടുക്കേണ്ടത് ഏതു കാര്യത്തിനാണ്.  ഈ ചോദ്യം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍സ്ബര്‍ഗിനോട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചത്.

ലോകത്തിലെ തന്നെ ശക്തയായ 100 സ്ത്രീകളുടെ പട്ടികയില്‍ ഉള്ള വ്യക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയുടെ സെക്കന്‍റ് ഇന്‍ കമാന്‍റ്. ആ ചോദ്യത്തിന് ഷെറിലിന്‍ നല്‍കിയ ഉത്തരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാട്ട്സ് സന്ദേശങ്ങളായും ഇത് പാശ്ചത്യലോകത്തെ സ്ത്രീ കമ്യൂണിറ്റികളില്‍ പ്രചരിക്കുന്നുണ്ട്.

വളരെ സമത്വമുള്ള ഒരു ബന്ധം ആഗ്രഹിക്കുന്ന പുരുഷന്‍. നിങ്ങളുടെ കരിയറിനെ പിന്തുണയ്ക്കുന്ന പുരുഷന്‍ ആയിരിക്കണം പങ്കാളി എന്നതായിരുന്നു ഷെറിലിന്‍റെ ഉത്തരം. സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യം ഉണ്ട് എന്നു വിശ്വസിക്കുന്ന പങ്കാളിക്കൊപ്പം മാത്രമേ സ്ത്രീയ്ക്ക് അവളുടെ ഉയരങ്ങള്‍ താണ്ടാനാകു എന്ന് ഇവര്‍ പറയുന്നു. 

ഇങ്ങനെയുള്ള പുരുഷന്മാരെ കണ്ടെത്താനും ഷെറിലിന്‍റെ കയ്യില്‍ മാര്‍ഗമുണ്ട്.  നിങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലങ്കില്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആ പയ്യനോട് ഒരു മടിയും വിചാരിക്കാതെ ചോദിക്കുക. നിങ്ങള്‍ തുല്യതയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന്.  അതിന് ഉത്തരം തരാന്‍ മടിച്ചാല്‍ ആശയക്കുഴപ്പം വന്നാല്‍ ഒരു സംശയവും വേണ്ട അയാളെ ജീവിത പങ്കാളിയാക്കരുത് എന്ന് ഷെറില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്