ഖാദി ബോർഡിന്റെ ഓണം ഫാഷൻ ഷോയില്‍ ചുവടുവച്ച് ഹനാൻ

Published : Aug 02, 2018, 01:27 AM IST
ഖാദി ബോർഡിന്റെ ഓണം ഫാഷൻ ഷോയില്‍ ചുവടുവച്ച് ഹനാൻ

Synopsis

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതോടെ തന്റെ പേടിയെല്ലാം മാറിയെന്ന് സൈബർ ആക്രമണത്തിന് ഇരയായ ഹനാൻ. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഖാദിബോർഡിൻറെ ഫാഷൻ ഷോയിലും ഹനാൻ പങ്കെടുത്തു.  

സങ്കട ദിനങ്ങളൊക്കെ കഴിഞ്ഞു. സിനിമാഭിനയവും സ്റ്റേജ് ഷോയുമൊക്കെയായി കൊതിച്ച ജീവിതം മുന്നിൽ തെളിഞ്ഞ് വരികയാണ്. മോശക്കാരിയായി ചിത്രീകരിച്ചവർക്കെതിരെ നടപടിയെടുത്തതിന് നന്ദി അറിയിക്കാൻ ആദ്യം പോയത് സെക്രട്ടേറിയറ്റിൽ..എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രിയുടെ വാഗ്ദാനം..

ഖാദിബോർഡ് വൈസ് ചെയർപേഴ്സൻ ശോഭനാ ജോർജിനൊപ്പം തലസ്ഥാനത്ത് ചെറിയൊരു കറക്കം.

പിന്നെ ഖാദി ബോർഡിൻറെ ഓണം -ബക്രീദ് മേളയുടെ ഭാഗമായുള്ള ഫാഷൻഷോയിലും ചുവട് വെച്ചു.

പ്രതിപക്ഷ നേതാവിനെയും കണ്ടാണ് മടക്കം.സിനിമാ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ തുടങ്ങും.. സ്റ്റേജ് ഷോയ്‍ക്കായി വിദേശത്തേക്ക് പറക്കണം. മീൻ വിൽപനയിൽ നിന്നും പിന്നോട്ടു പോവാനൊന്നും ഇപ്പോഴില്ലെന്ന് ഹനാൻ പറയും.

PREV
click me!

Recommended Stories

ക്രിസ്മസ് പാർട്ടികളിൽ തിളങ്ങാൻ ഏത് ചർമ്മക്കാർക്കും ഇണങ്ങുന്ന 5 ലിപ്സ്റ്റിക് ഷേഡുകൾ
ചർമ്മം തിളങ്ങാൻ കളിമണ്ണോ? അറിഞ്ഞിരിക്കാം അഞ്ച് മികച്ച ക്ലേ മാസ്കുകൾ