
ഇയർഫോൺ ഉപയോഗിച്ച് പാട്ടു കേൾക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി ഇയർ ഫോൺ ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഇയർഫോണിൽ പാട്ടു കേൾക്കുന്ന ശീലമുള്ളവർ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നൽകണമെന്നു ഡോക്‌ടർമാർ പറയുന്നു. ഇയർഫോൺ വയ്‌ക്കാതെ പാട്ടു കേൾക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ക്രമേണ കേൾവിശക്‌തിയെ ബാധിക്കും.
ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയർ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ. ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്‌തസമ്മർദം വർധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷർ കൂടുന്ന മെനിയേഴ്‌സ് സിൻഡ്രോം ഉള്ളവർക്കു തലചുറ്റൽ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ പറയുന്നു. അമിതശബ്‌ദം ശരീരത്തിലെ അസിഡിറ്റി വർധിപ്പിക്കും. പ്രമേഹ രോഗികൾ അമിതശബ്‌ദം കേട്ടാൽ രക്‌തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കും.
അമിതശബ്‌ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതൽ ബാധിക്കുക. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്‌ധ ഡോക്‌ടർമാരുടേതാണ് ഈ മുന്നറിയിപ്പുകൾ. ഗർഭിണികൾ ഒരിക്കലും ഇയർ ഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കരുത്. അത് കുഞ്ഞിനാണ് കൂടുതൽ ദോഷം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam