വയറ് കൂടുതലാണോ? കഴിക്കാം ഈ നാലുതരം പാനീയങ്ങള്‍...

Published : Jan 10, 2019, 05:15 PM IST
വയറ് കൂടുതലാണോ? കഴിക്കാം ഈ നാലുതരം പാനീയങ്ങള്‍...

Synopsis

വയറ് മാത്രം കുറയ്ക്കാന്‍ ഡയറ്റിംഗ് അത്ര ഫലപ്രദമായ മാര്‍ഗമല്ല. എങ്കിലും ചെറിയ ചില കുറുക്കുവഴികള്‍ ഇക്കാര്യത്തിലും പരീക്ഷിക്കാവുന്നതേയുള്ളൂ. വിശക്കുമ്പോള്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കുന്നതിന് പകരം ആരോഗ്യകരമായ ചില ജ്യൂസുകളും കഴിക്കാവുന്നതാണ്

അമിതവണ്ണം ഒരു ഗുരുതര പ്രശ്‌നമാകുമ്പോള്‍ നമ്മള്‍ എളുപ്പത്തില്‍ തന്നെ ഡയറ്റിംഗിലേക്ക് തിരിയാറുണ്ട്. എന്നാല്‍ വയറ് മാത്രം കുറയ്ക്കാന്‍ ഡയറ്റിംഗ് അത്ര ഫലപ്രദമായ മാര്‍ഗമല്ല. എങ്കിലും ചെറിയ ചില കുറുക്കുവഴികള്‍ ഇക്കാര്യത്തിലും പരീക്ഷിക്കാവുന്നതേയുള്ളൂ. വിശക്കുമ്പോള്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കുന്നതിന് പകരം ആരോഗ്യകരമായ ചില ജ്യൂസുകളും കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന നാലുതരം പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ബീറ്റ്‌റൂട്ട് ജ്യൂസാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ബീറ്ററൂട്ടിന്റെ ഗുണഗണങ്ങള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. കുറഞ്ഞ കലോറി മാത്രം അടങ്ങിയിരിക്കുന്നു എന്ന പ്രത്യേകതയാണ് വണ്ണം കുറയ്ക്കുന്നതിന് ബീറ്റ്‌റൂട്ട് സഹായകമാകാന്‍ കാരണം. 

100 എം.എല്‍ ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആകെ 35 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ബീറ്റ്‌റൂട്ടിന്റെ തനി രുചി ഇഷ്ടമല്ലാത്തവര്‍ക്ക് മറ്റേതെങ്കിലും പഴങ്ങളോ പച്ചക്കറിയോ ഇതില്‍ ചേര്‍ക്കാവുന്നതുമാണ്.

രണ്ട്...

കലോറിയുടെ കാര്യത്തില്‍ പിശുക്കുള്ള ക്യാരറ്റാണ് ഈ ലിസ്റ്റിലെ രണ്ടാമന്‍. 100 എം.എല്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറിയാണ് അടങ്ങിയിരിക്കുന്നത്. 

പെട്ടെന്നുണ്ടാകുന്ന കത്തിക്കാളിയുള്ള വിശപ്പിനെ ശമിപ്പിക്കാനും ക്യാരറ്റ് 'ബെസ്റ്റ്' ആണ്. ധാരാളം ഫൈബറുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനവ്യവസ്ഥയെ ആക്കപ്പെടുത്താനും ക്യാരറ്റ് സഹായിക്കുന്നു. 

മൂന്ന്...

ഇഞ്ചിച്ചായയാണ് വയറ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്നാമത്തെ പാനീയം. നമുക്കറിയാം, വിശപ്പ് തോന്നുമ്പോള്‍ ഒരു ചായ കഴിച്ചാല്‍ പിന്നെ ഏറെ നേരത്തേക്ക് ഭക്ഷണം വേണ്ടെന്ന് തോന്നും. എന്നാല്‍ സാധാരണ ചായ കഴിച്ചാല്‍ ഗ്യാസ് ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. 

ഇതിന് പകരം അല്‍പം ഇഞ്ചിച്ചായ ആണെങ്കില്‍ വണ്ണം വയ്ക്കാതെ കാക്കുകയും ആവാം, ശരീരത്തിനും ഗുണം ചെയ്യും. ശ്രദ്ധിക്കുക, ഇഞ്ചിച്ചായയില്‍ മധുരത്തിനായി ഒരിക്കലും പഞ്ചസാര ചേര്‍ക്കരുത്, മധുരം വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

നാല്...

ശരീരത്തില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകില്ല. ഇത് അമിതമായി വണ്ണം വയ്ക്കുന്നതിനെ തടയുകയും ചെയ്യുന്നു. 

ഇതിന് സഹായകമാകുന്ന ഒരു പാനീയമാണ് 'സിനമണ്‍ വാട്ടര്‍'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പട്ട കുതിര്‍ത്തുവച്ച വെള്ളമാണ് ഇത്. ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് കുടിക്കാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ ദിവസം മുഴുവന്‍ തന്നെ ഇത് കുടിക്കാവുന്നതുമാണ്.
 

PREV
click me!

Recommended Stories

വീട്ടിലിരുന്ന് സലൂൺ ഫിനിഷിംഗ്: മനോഹരവും മൃദുവുമായ പാദങ്ങൾ സ്വന്തമാക്കാൻ എളുപ്പത്തിൽ പെഡിക്യൂർ ചെയ്യാനുള്ള വഴികൾ
മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? എളുപ്പത്തിൽ തിളക്കമുള്ള ചർമ്മം നേടാൻ ഈ വഴികൾ പരീക്ഷിക്കൂ